
ന്യൂഡൽഹി: കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന രണ്ട് മണിപ്പൂരി വിദ്യാർത്ഥികളെ കാണാതായ കേസിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന 22 കാരനെ പൂനെയിൽ നിന്ന് സിബിഐ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
കുറ്റവാളികളെ പിടികൂടാൻ ഓപ്പറേഷൻ ആരംഭിച്ച സി.ബി.ഐ ക്കു പൗലോൻമാങ്ങിന്റെ പങ്കിനെ കുറിച്ച് വിവരം ലഭിച്ചു. സംസ്ഥാനത്ത് പുതിയ പ്രതിഷേധത്തിന് തുടക്കമിട്ട സംഭവത്തിനു പിന്നിലെ മുഖ്യ സൂത്രധാരനെയാണ് പിടികൂടിയത്. തിരച്ചിൽ നടത്തിയിരുന്ന പ്രത്യേക അന്വേഷണ സംഘത്തിന് പ്രതിയുടെ പൂനെയിലെ ലൊക്കേഷൻ വിവരം ലഭിച്ച ഉടനെ അതിവേഗം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.