ടെൽ അവീവ്∙ ഹമാസ് നേതാക്കളെ
വച്ച് ഇസ്രയേൽ വധിക്കാൻ ശ്രമിച്ച സംഭവത്തെ ഇസ്രായേലിന്റെ ചാര സംഘടന മൊസാദ് എതിർത്തുവെന്ന് റിപ്പോർട്ട്. എതിർപ്പിന്റെ കാരണങ്ങളും മൊസാദ് ഉന്നത ഉദ്യോഗസ്ഥർ പ്രധാനമന്ത്രി
അറിയിച്ചിരുന്നുവെന്ന് ‘ദ വാഷിങ്ടൺ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു.
എന്നാൽ, മൊസാദിന്റെ എതിർപ്പ് പരിഗണിക്കാതെ വ്യോമാക്രമണം നടത്തിയെങ്കിലും ഇസ്രയേൽ ലക്ഷ്യമിട്ട ഹമാസ് നേതാക്കളെ വധിക്കാൻ സാധിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ഖത്തറിൽ ആക്രമണം നടത്താനുള്ള പദ്ധതിയെ മൊസാദ് തലവൻ ഡേവിഡ് ബർണിയയാണ് എതിർത്തത്.
ഖത്തറുമായി മൊസാദ് വളർത്തിയെടുത്ത ബന്ധത്തെ ആക്രമണം പ്രതികൂലമായി ബാധിക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയതെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ഗാസയിലെ ആക്രമണം, ബന്ദിമോചനം എന്നിവയുമായി ബന്ധപ്പെട്ട
വിഷയങ്ങളിൽ പ്രധാന മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഖത്തർ. ഹമാസ് നേതാക്കളെ വധിക്കാനുള്ള ആക്രമണം എപ്പോൾ, എങ്ങനെ എന്ന കാര്യത്തിൽ മാത്രമായിരുന്നു മൊസാദിനു തടസ്സവാദം.
‘ഹമാസ് നേതാക്കളെ ഒന്നോ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കയ്യിൽ കിട്ടും. അത് എങ്ങനെ ചെയ്യണമെന്നു മൊസാദിന് അറിയാം.
പിന്നെ എന്തിനാണ് ഇപ്പോൾ അതു ചെയ്യുന്നത്’ എന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ പ്രതികരണം. ഇസ്രയേൽ പ്രതിരോധ സേനാ തലവൻ ലെഫ്. ജനറൽ ഇയാൽ സാമിറും ആക്രമണം നടത്താൻ തീരുമാനിച്ച സമയത്തെ എതിർത്തു.
എന്നാൽ, പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും സ്ട്രാറ്റജിക് അഫയർ മന്ത്രി റോൺ ഡെർമറും നെതന്യാഹുവിനെ പിന്തുണച്ചു. ആക്രമണം തീരുമാനിക്കാനുള്ള ആസൂത്രണ യോഗത്തിൽ, ബന്ധിമോചനത്തിന്റെ ചുമതലയുള്ള ഐഡിഎഫ് സീനിയർ ഓഫിസറെ ക്ഷണിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
കരയാക്രമണത്തിനുപകരം ഇസ്രയേൽ 15 പോർവിമാനങ്ങൾ ഉപയോഗിച്ച് ഹമാസ് നേതാക്കളെ ഖത്തറിൽ ആക്രമിക്കാൻ തീരുമാനിക്കുകയായിരുന്നു.
ആക്രമണത്തിന് 10 മിസൈലുകളാണ് ഉപയോഗിച്ചത്. എന്നാൽ, ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഹമാസ് നേതൃത്വനിരയിലെ പ്രധാനികളാരും ഉണ്ടായിരുന്നില്ല.
ഖത്തർ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറു പേരാണു കൊല്ലപ്പെട്ടത്. ഹമാസ് പ്രതിനിധി സംഘത്തിന്റെ ബന്ധുക്കളും സഹായികളും കൊല്ലപ്പെട്ടവരിലുൾപ്പെടും.
തങ്ങളുടെ മണ്ണിൽ ഇസ്രയേൽ നടത്തിയ ആക്രമണം ഭീകരവാദമാണെന്നും മധ്യസ്ഥ ശ്രമങ്ങളെ തുരങ്കംവയ്ക്കലാണെന്നുമായിരുന്നു ഖത്തർ ആക്രമണത്തെ കുറിച്ച് പ്രതികരിച്ചത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

