പത്തനംതിട്ട ∙ വീട്ടിലേക്കു ക്ഷണിച്ച് ഹണിട്രാപ്പിൽ കുരുക്കിയ യുവദമ്പതിമാർ അതിക്രൂരമായാണ് മർദിച്ചതെന്നും അതിനു മുൻപ് അവർ ആഭിചാരക്രിയകൾ നടത്തിയെന്നും പീഡനത്തിന് ഇരയായ യുവാക്കളിലൊരാൾ.
ഓണാഘോഷത്തിനോടു പറഞ്ഞു. സംഭവത്തിൽ പത്തനംതിട്ട
കോയിപ്രം സ്വദേശികളായ യുവദമ്പതികൾ ജയേഷും രശ്മിയും അറസ്റ്റിലായിരുന്നു.
‘‘എന്റെ ആരോഗ്യസ്ഥിതി മോശമാണ്. നട്ടെല്ലും വാരിയെല്ലുകളും പൊട്ടി.
കെട്ടിത്തൂക്കിയിട്ട് മർദിച്ചതിനാൽ കൈകൾക്ക് അസഹനീയമായ വേദനയുണ്ട്. ദമ്പതികളുമായി മുൻവൈരാഗ്യമില്ല.
ജയേഷ് നേരത്തേ ഒപ്പം ജോലി ചെയ്തിട്ടുണ്ട്. ഓണത്തിനെന്നു പറഞ്ഞാണ് വീട്ടിലേക്കു ക്ഷണിച്ചത്.
ഇങ്ങനെയാണ് അവരുടെ സ്വഭാവം എന്നറിഞ്ഞിരുന്നില്ല. ഒരാൾക്കും ഈ ഗതി വരുത്തരുത്.
കേരള പൊലീസിനോട് നന്ദിയുണ്ട്. കൊല്ലുമെന്നു ഭയപ്പെടുത്തിയതു കൊണ്ടാണ് ആദ്യം മൊഴി മാറ്റി പറഞ്ഞത്.
പൊലീസിൽ പരാതി പറഞ്ഞാൽ വിഡിയോ പുറത്തുവിടും എന്നു ഭീഷണിപ്പെടുത്തി. മർദിക്കുന്നതിനു മുൻപ് ദമ്പതികൾ ആഭിചാര ക്രിയകൾ നടത്തി.
വേറെ ഭാഷകളിലാണ് സംസാരിച്ചത്. ദേഹത്ത് ബാധകൂടിയ പോലെയായിരുന്നു അവരുടെ സംസാരം’’–യുവാവ് പറഞ്ഞു.
അതേസമയം, ആഭിചാരം നടന്നോ എന്നതിൽ വ്യക്തതയില്ലെന്നും വിശദമായ അന്വേഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാവൂ എന്നുമാണ് പൊലീസ് പറയുന്നത്.
ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ദമ്പതികളുടെ ക്രൂര പീഡനത്തിന് ഇരകളായത്.
ദമ്പതികൾക്ക് ‘സൈക്കോ’ മനോനിലയാണെന്നാണ് പൊലീസ് പറയുന്നത്. രശ്മിയാണ് യുവാക്കളെ വീട്ടിലേക്ക് ക്ഷണിച്ചത്.
റാന്നി സ്വദേശിയായ യുവാവിനെ മാരാമൺ ജംക്ഷനിൽ എത്തിയ ജയേഷ് വീട്ടിലേക്ക് ഒപ്പം കൂട്ടി. രണ്ടാമത്തെ യുവാവിനെ മറ്റൊരു ദിവസം തിരുവല്ലയിൽനിന്നാണ് കൂട്ടിക്കൊണ്ടുവന്നത്.
വീട്ടിലെത്തിച്ചശേഷം ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതുപോലെ അഭിനയിക്കാൻ പറഞ്ഞു. രംഗങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു.
പിന്നീട് ജയേഷ് കയർ കൊണ്ടുവന്ന് യുവാവിനെ കെട്ടിത്തൂക്കി. മുളക് സ്പ്രേ ജനനേന്ദ്രിയത്തിൽ അടിച്ചു.
23 സ്റ്റേപ്ലർ പിന്നുകളും ജനനേന്ദ്രിയത്തിൽ അടിച്ചു. നഖം പിഴുതെടുത്തു.
രണ്ടാമത്തെ യുവാവിനെയും ക്രൂരമായി മർദിച്ചു. ഒരു യുവാവ് ആശുപത്രിയിൽ ആയതോടെയാണ് പൊലീസ് വിവരം അറിഞ്ഞത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]