ചെന്നൈ∙ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ
സർക്കാർ പരാജയപ്പെട്ടതായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ
. തിരുച്ചിയിലെ വിമാനത്താവളത്തിൽ നിന്ന് അഞ്ചു മണിക്കൂർ നീണ്ട
ഘോഷയാത്രയ്ക്ക് ശേഷം മരക്കടൈ എംജിആർ പ്രതിമ പോയിന്റിന് സമീപം നടന്ന വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘എനിക്ക് ഇനിയും പണം സമ്പാദിക്കേണ്ട ആവശ്യമില്ല.
ഞാൻ ധാരാളം പണം കണ്ടിട്ടുണ്ട്. പണമുണ്ടാക്കാൻ എനിക്ക് രാഷ്ട്രീയത്തിൽ വരേണ്ട
ആവശ്യമില്ല. നിങ്ങളെ സേവിക്കുക എന്നതല്ലാതെ മറ്റൊരു ഉദ്ദേശ്യവും എനിക്കില്ല. ദാരിദ്ര്യം, അഴിമതി, കുടുംബവാഴ്ച എന്നിവയില്ലാത്ത ഒരു തമിഴ്നാടിനു വേണ്ടിയാണ് ഞങ്ങൾ നിലകൊള്ളുന്നത്.
സ്ത്രീ സുരക്ഷയായിരിക്കും ഞങ്ങളുടെ മുൻഗണന’’ – വിജയ് പറഞ്ഞു.
നിങ്ങൾ ഡിഎംകെയ്ക്ക് വോട്ട് ചെയ്യുമോ?. ഇത്തരത്തിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ ലക്ഷ്യമിട്ട് അദ്ദേഹം നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു.
2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഡിഎംകെ നൽകിയ വാഗ്ദാനങ്ങൾ ഒന്നും തന്നെ നിറവേറ്റിയില്ലെന്നും സ്റ്റാലിൻ സർക്കാർ പരാജയമാണെന്നും വിജയ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]