നീലേശ്വരം ∙ പാലക്കാട് നടക്കുന്ന
യോഗ്യതാറൗണ്ടിലെ ആദ്യമത്സരത്തിൽ നീലേശ്വരം ബങ്കളത്തെ എസ്.ആര്യശ്രീ നയിക്കുന്ന കേരള ടീമിന് മിന്നും വിജയം ലഭിച്ചതിന്റെ ആവേശത്തിലാണ് നാട്. ദേശീയ ടീം അംഗമായ ബങ്കളത്തെ പി.മാളവികയുടെ 6 ഗോളടക്കം 38 തവണ എതിരാളികളായ ആൻഡമാൻ നിക്കോബാറിന്റെ ഗോൾവല കുലുക്കിയാണ് കേരള ടീം ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം, കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്.
ആദ്യമത്സരം 23 മിനിറ്റ് പിന്നിടുമ്പോഴേക്കും ഹാട്രിക് ഗോൾ നേടിയ മാളവിക ആകെ 6 ഗോളുകളാണ് ഈ കളിയിൽ കേരളത്തിനായി നേടിയത്.
വലതു വിങ്ങറായ മാളവിക 26 വർഷത്തിനുശേഷം ഇന്ത്യൻ വനിതാ ഫുട്ബാൾ ടീമിലെത്തിയ ഏക മലയാളി താരം കൂടിയാണ്. എതിരാളികളെ ഗോൾ പോസ്റ്റിന്റെ അരികിലേക്ക് പോലും അടുപ്പിക്കാതെ ക്യാപ്റ്റൻ കൂടിയായ എസ്.ആര്യശ്രീ പ്രതിരോധനിര കാത്തപ്പോൾ 38-0ന് കേരളം ആൻഡമാൻ നിക്കോബാറിനെ തോൽപിച്ചു.
ദേശീയ വനിതാ ഫുട്ബോൾ ചാംപ്യൻഷിപ്പിന്റെ ആദ്യമത്സരത്തിൽ തന്നെ ബങ്കളത്തെ പെൺകുട്ടികൾ തിളങ്ങിയതിൽ നാട്ടുകാരും ഏറെ സന്തോഷത്തിലാണ്.
ദേശീയ താരമായിരുന്ന ബെൻഡില ഡിക്കോത്തയാണ് പാലക്കാട് നടക്കുന്ന ദേശീയ ചാംപ്യൻഷിപ്പിൽ കേരള ടീമിന്റെ പരിശീലക എന്ന പ്രത്യേകത കൂടിയുണ്ട്. മലയാളിയായ ബെൻഡില ഡിക്കോത്ത ഇന്ത്യൻ ടീമിൽ എത്തി 26 വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു മലയാളി താരമായ പി.മാളവിക ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ എത്തിയത്.
വ്യത്യസ്ത കാലഘട്ടങ്ങളിൽ ഇന്ത്യൻ ടീമിന്റെ ജഴ്സിയണിഞ്ഞ് മലയാളികളുടെ അഭിമാനമായ ബെൻഡില ഡിക്കോത്തയും പി.മാളവികയും പരിശീലനത്തിനായി പാലക്കാട്ട് ഒന്നിച്ചപ്പോൾ അത് 2 തലമുറകളിലെ കളിക്കളത്തിലെ പൊൻതാരകങ്ങളുടെ സംഗമവേദി കൂടിയായി.
ചാംപ്യൻഷിപ്പിലെ രണ്ടാം മത്സരത്തിൽ കേരളം ഇന്നു തമിഴ്നാടിനെ നേരിടും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]