ബിഗ് ബോസ് മലയാളം സീസണ് 7 ല്‍ ഏറ്റവുമധികം മത്സരാര്‍ഥികള്‍ നോമിനേഷന് ലിസ്റ്റില്‍ ഇടംപിടിച്ച ആഴ്ചകളിലൊന്നായിരുന്നു ഇത്. ഒന്നും രണ്ടുമല്ല 13 മത്സരാര്‍ഥികളാണ് ഈ വാരം നോമിനേഷന് ലിസ്റ്റില്‍ ഇടംപിടിച്ചത്.
ഇത്ര വലിയ ലിസ്റ്റ് ആയതുകൊണ്ടുതന്നെ എവിക്ഷന് എന്തായാലും ഉണ്ടാവുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. എന്നാല്‍ ഇന്നത്തെ എപ്പിസോഡില്‍ എവിക്ഷനൊന്നും ഉണ്ടായില്ല.
അത് നാളെ നടക്കും എന്ന സൂചനയാണ് മോഹന്‍ലാല്‍ നല്‍കിയത്. അതേസമയം നോമിനേഷന് ലിസ്റ്റില്‍ ഇടംപിടിച്ച രണ്ട് പേര് ഈ വാരം സേഫ് ആണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
അക്ബര്‍, ബിന്നി എന്നവരെയാണ് മോഹന്‍ലാല്‍ വോട്ടിംഗില്‍ ഇത്തവണ സേഫ് ആണെന്ന ഉറപ്പ് നല്കി മോഹന്‍ലാല്‍ ഇരുത്തിയത്. ജിഷിന് വിജയിച്ച തുടര്‍ക്കഥ ടാസ്കില് പരാജയപ്പെട്ട
മറ്റ് നാല് വൈല്‍ഡ് കാര്‍ഡുകളായ പ്രവീണ്‍, ലക്ഷ്മി, മസ്താനി, സാബുമാന് എന്നിവര്‍ നേരിട്ട് നോമിനേഷനില്‍ ഇടംപിടിച്ചിരുന്നു. കിരീടയുദ്ധം ടാസ്കില് വിജയിച്ച നൂറയ്ക്ക് ഒരാളെ നേരിട്ട് നോമിനേറ്റ് ചെയ്യാനും അവസരമുണ്ടായിരുന്നു.
ആര്യനെയാണ് നൂറ നോമിനേറ്റ് ചെയ്തത്. തുടര്‍ന്ന് കണ്‍ഫെഷന്‍ റൂമില്‍ നടന്ന നോമിനേഷന് ഇപ്രകാരം ആയിരുന്നു.
പ്രവീണ്‍- ബിന്നി, റെന ഫാത്തിമ ആദില- അഭിലാഷ്, ബിന്നി ലക്ഷ്മി- റെന ഫാത്തിമ, ആദില അക്ബര്‍- അനുമോള്‍, അനീഷ് ബിന്നി- നെവിന്, ആദില മസ്താനി- റെന ഫാത്തിമ, ജിസൈല്‍ ആര്യന്- അനുമോള്‍, ആദില ഒനീല്‍- ബിന്നി, ആദില സാബുമാന്- ഷാനവാസ്, അനീഷ് റെന ഫാത്തിമ- അഭിലാഷ്, അനുമോള്‍ ജിഷിന്- ബിന്നി, റെന ഫാത്തിമ ഷാനവാസ്- നെവിന്, അനുമോള്‍ അനുമോള്‍- അക്ബര്‍, ആദില അഭിലാഷ്- ആദില, ബിന്നി ജിസേല്‍- അഭിലാഷ്, ആദില നെവിന്- അഭിലാഷ്, അക്ബര്‍ തുടര്‍ന്ന് ബിഗ് ബോസ് ഇത്തവണത്തെ പൂര്‍ണ്ണ നോമിനേഷന് ലിസ്റ്റ് പ്രഖ്യാപിച്ചു. ആര്യന്, പ്രവീണ്‍, ലക്ഷ്മി, മസ്താനി, സാബുമാന്, അക്ബര്‍, നെവിന്, അനീഷ്, അഭിലാഷ്, അനുമോള്‍, റെന ഫാത്തിമ, ബിന്നി, ആദില എന്നിങ്ങനെയായിരുന്നു ഈ വാരത്തിലെ നോമിനേഷന് ലിസ്റ്റ്.
അക്ബര്‍, നെവിന്, അനീഷ് എന്നിവര്‍ക്ക് 2 വോട്ടുകള്‍ വീതം ലഭിച്ചപ്പോള്‍ അഭിലാഷ്, അനുമോള്‍, റെന ഫാത്തിമ എന്നിവര്‍ക്ക് നാല് വോട്ടുകള്‍ വീതമാണ് ലഭിച്ചത്. ബിന്നിക്ക് അഞ്ചും ആദിലയ്ക്ക് ഏഴും വോട്ടുകള്‍ ലഭിച്ചു.
അതേസമയം നാളെ ആരൊക്കെ പുറത്താവും എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]