
ജമ്മു : ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ഒരു കരസേന കേണല്‍, ഒരു മേജര്‍, ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്നിവര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. കോക്കര്‍നാഗില്‍ ഒളിച്ചിരുന്ന ഭീകരരും സുരക്ഷാ സേനയും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് അറിയിച്ചു.
കരസേന രാജസ്ഥാന് റൈഫിള്‍സ് യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസര്‍ (കേണല്‍) മന്‍പ്രീത് സിംഗ്, കമ്പനി കമാന്‍ഡര്‍ (മേജര്‍) ആശിഷ്, ജമ്മു കശ്മീര്‍ പോലീസ് ഡിഎസ്പി ഹുമയൂണ്‍ ഭട്ട് എന്നിവരാണ് മരിച്ചത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന കോക്കര്നാഗിലെത്തിയത്. ഇവിടെ ഭീകരര്‍ക്കായി തെരച്ചില്‍ നടത്തിയ ശേഷം സൈന്യത്തെ മുന്നില്‍ നിന്ന് നയിക്കുകയായിരുന്നു കരസേനാ ഉദ്യോഗസ്ഥര്‍.
ജമ്മു കശ്മീരിലെ രജൗരിയിലെ നര്‍ല മേഖലയില്‍ ആരംഭിച്ച ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. നേരത്തെ സെപ്തംബര്‍ 4 ന് കശ്മീരിലെ റിയാസി ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന് കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. ലഷ്കര്‍-ഇ-തൊയ്ബ ഗ്രൂപ്പിലെ രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ സേന ഓപ്പറേഷന് ആരംഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]