
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ജാഗ്രതാ മുൻകരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും (അങ്കണവാടി,മദ്രസകൾ ഉൾപ്പെടെ) നാളെയും മറ്റന്നാളും (14.09.2023 &15.09.2023 തീയ്യതികളിൽ) അവധിയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ ഒരുക്കാം. യൂണിവേഴ്സിറ്റി പരീക്ഷകളിൽ മാറ്റമില്ല.
അതേ സമയം കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ നിപ രോഗബാധ കാരണം കണ്ടെയിൻമെൻ്റ് മേഖലയിൽ ഉൾപ്പെട്ട കോളേജുകളിലെ സർവകലാശാലാ പരീക്ഷകൾ മാറ്റിവെച്ചു. കണ്ടെയിൻമെൻ്റ് മേഖലയിലെ താമസക്കാരായ വിദ്യാർഥികൾ ആരോഗ്യ വകുപ്പ് നൽകുന്ന രേഖകൾ ഹാജരാക്കുന്ന പക്ഷം പ്രത്യേക പരീക്ഷ നടത്തുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.
മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല, വെടിവെപ്പിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടു
നിപ പ്രതിരോധത്തിൻ്റെ ഭാഗമായി വയനാട്ടിലും നിയന്ത്രണം ഏര്‍പ്പെടുത്തി. മാനന്തവാടി പഴശ്ശി പാര്‍ക്കിലേക്കുള്ള പ്രവേശനം നിർത്തി. വവ്വാലുകൾ കൂടുതലായി കാണപ്പെടുന്ന സ്ഥലമാണിത്. പൊതുജനങ്ങൾക്ക് ഒരറിയിപ്പ് ഉണ്ടാകും പ്രവേശനം വിലക്കിയതായി ജില്ലാ കളക്ടർ അറിയിച്ചു. നിപ ബാധിത മേഖലയിൽ നിന്ന് ആരും വയനാട്ടിലേക്ക് വരുന്നില്ലെന്ന് ഉറപ്പാക്കാൻ സ്ഥാപന മേധാവികൾക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
Last Updated Sep 13, 2023, 11:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]