
ഇത്രയും എളുപ്പമോ ! നല്ല മൊരിഞ്ഞ മുട്ട
പഫ്സ് വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം. ഇത്രയും എളുപ്പമോ !
നല്ല മൊരിഞ്ഞ മുട്ട പഫ്സ് വീട്ടിൽ തന്നെ എളുപ്പം തയ്യാറാക്കാം.
വേണ്ട ചേരുവകൾ പുഴുങ്ങിയ മുട്ട
4 എണ്ണം സവാള 4 എണ്ണം ഇഞ്ചി ഒരു ചെറിയ കഷ്ണം (ചതച്ചത്) വെളുത്തുള്ളി 3 അല്ലി എണ്ണ രണ്ടര സ്പൂൺ ഉപ്പ് ആവശ്യത്തിന് മഞ്ഞൾ പൊടി 1/4 ടീസ്പൂൺ മുളക് പൊടി 2 ടീസ്പൂൺ കുരുമുളക് പൊടി 1/2 ടീസ്പൂൺ മല്ലി പൊടി 3/4 ടീസ്പൂൺ ഗരം മസാല 1/4 ടീസ്പൂൺ വെള്ളം ആവശ്യത്തിന് പഫ്സ് ഷീറ്റ് മുട്ട 1 എണ്ണം (നന്നായി ബീറ്റ് ചെയ്തു വയ്ക്കുക) ആദ്യം പുഴുങ്ങി വച്ചിരിക്കുന്ന മുട്ട
രണ്ടായി കീറി മുറിച്ചു മാറ്റി വയ്ക്കുക. ഇനി മസാല ഉണ്ടാക്കാനായി ഒരു പാനിലേക്ക് എണ്ണ ഒഴിച്ചു ചെറുതായി അരിഞ്ഞ് വച്ചിരിക്കുന്ന സവാള, പൊടിയായി അരിഞ്ഞ വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കുക.
ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് വഴറ്റി എടുക്കുക. നന്നായി വയറ്റി കഴിഞ്ഞ് ഇതിലേക്ക് മഞ്ഞൾ പൊടി, മല്ലി പൊടി, ഗരം മസാല, കുരുമുളക് പൊടി, മുളക് പൊടി എന്നിവ ചെറിയ തീയിൽ ഇട്ടു ഒന്നു മൂപ്പിച്ചതിനു ശേഷം കുറച്ചു വെള്ളം കൂടെ ഒഴിച്ചു ഒന്നും കൂടെ വഴറ്റി മാറ്റി വയ്ക്കുക.
ഇനി ഓരോ പഫ്സ് ഷീറ്റ് എടുത്ത് അതിലേക്ക് ഉണ്ടാക്കി വച്ച മസാലക്കൂട്ട് കുറച്ചു നടുക്കായി വച്ച് മുട്ടയും വച്ച് മടക്കി എടുക്കുക. ഇനി ഒരു നോൺസ്റ്റിക്ക് പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്കു ഒരു റിങ് വച്ചിട്ട് അതിന്റെ മേലെ ഒരു സ്റ്റീൽ പാത്രം ഇറക്കി വച്ച് അതിലേക്കു മുട്ട
മസാല വച്ച പഫ്സ് ഷീറ്റ് ഇറക്കി വച്ച് ഓരോന്നിലും ബീറ്റ് ചെയ്ത മുട്ടയും ഒന്നു ബ്രഷ് ചെയ്ത് അടച്ച് 40 മിനുട്ട് നേരം ബേക്ക് ചെയ്തെടുക്കുക. നല്ല അടിപൊളി മുട്ട
റെഡിയായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]