
തിരുവനന്തപുരം∙ വിഴിഞ്ഞത്ത് ഓട്ടോറിക്ഷയുടെ വെളിച്ചം കണ്ണിലടിച്ചതിനെ തുടർന്നുണ്ടായ തർക്കത്തില്‍
. വിഴിഞ്ഞം സ്വദേശി ദിലീപിനാണ് കുത്തേറ്റത്.
കരയടിവിള ഭാഗത്ത് വച്ചാണ് സംഭവം. ജഗൻ എന്ന് വിളിക്കുന്ന അഖിൽ രാജ്, മൂവ്മെന്റ് വിജയൻ എന്ന് വിളിക്കുന്ന വിജയൻ എന്നിവരാണ് ആക്രമിച്ചതെന്ന് ദീലീപ്
മൊഴി നൽകി.
ദിലീപിന്റെ ഓട്ടോയുടെ ഹെഡ്ലൈറ്റിൽ നിന്നുള്ള വെളിച്ചം അഖിൽ രാജ്, വിജയൻ എന്നിവരുടെ മുഖത്തേക്ക് അടിച്ചു.
ഇതിനു പിന്നാലെ ഇരുവരും ദിലീപുമായി വാക്കുതർക്കമായി. ഇത് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
തുടർന്ന് ഇരുവരും ചേർന്ന് ദിലീപിന്റെ മുതുകിൽ കുത്തിപ്പരുക്കേൽപ്പിച്ചു.
ദിലീപ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ വധശ്രമത്തിനു കേസെടുത്തു.
രണ്ടുേപരും ഒളിവിലാണ്. ഇരുവർക്കുമായി അന്വേഷണം ഊർജിതമാക്കിയെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]