
കുവൈത്ത് സിറ്റി: വീട്ടിൽ മന്ത്രവാദം, ഭാവി പ്രവചനം, അത്ഭുതസിദ്ധി എന്നിവ നടത്തിയ കുവൈത്തി വയോധികയെ അധികൃതർ അറസ്റ്റ് ചെയ്തു. അബ്ദുള്ള അൽ മുബാറക് ഏരിയയിൽ താമസിക്കുന്ന ഫൗസിയ അഹമ്മദ് എന്ന വനിതയാണ് പിടിയിലായത്.
ഇവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ മന്ത്രവാദത്തിനുപയോഗിക്കുന്ന വസ്തുക്കളും പണവും കണ്ടെടുത്തു. മന്ത്രവാദത്തിലൂടെയും ഭാവി പ്രവചനത്തിലൂടെയും പണം തട്ടുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് അധികൃതരെത്തിയത്.
വീട്ടിൽ നിന്ന് ചെറിയ ശംഖുകൾ, മന്ത്രവാദ സാമഗ്രികൾ, കൂടാതെ തട്ടിപ്പിലൂടെ സമ്പാദിച്ച പണവും കണ്ടെടുത്തു. മന്ത്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വസ്തുക്കൾ, ഔഷധച്ചെടികൾ, കല്ലുകൾ തുടങ്ങി വിവിധ സാധനങ്ങൾ കണ്ടെത്തി.
സമൂഹത്തിൽ തെറ്റായ സന്ദേശം നൽകുന്നതും മോശം പ്രവണതകൾ സൃഷ്ടിക്കുന്നതുമായ ഇത്തരം കാര്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനാണ് ഈ നടപടി ലക്ഷ്യമിടുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]