
രണ്ടാഴ്ച നീണ്ടുനിന്ന കായിക മാമാങ്കത്തിന് വിരാമമിട്ട് കൊണ്ട് 2024 -ലെ ഒളിമ്പിക്സ് ഓഗസ്റ്റ് 12-ന് പാരീസിൽ സമാപിച്ചു. എന്നാൽ, ഇപ്പോൾ ഉയർന്നു വരുന്ന ഒരു ചോദ്യം വിവിധങ്ങളായ കായിക മാമാങ്കങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച വേദികളുടെ ഇനിയുള്ള അവസ്ഥ എന്തായിരിക്കും എന്നാണ്. ഈ ചോദ്യങ്ങൾ ഉയരുന്നതിനിടയിൽ തന്നെ ശ്രദ്ധേയമായ മറ്റൊരു കാര്യം ചൂണ്ടിക്കാണിക്കുകയാണ് അർബൻ പര്യവേഷകനായ എയർബോൺ. വെറും ഇരുപത് വര്‍ഷം മുമ്പ് 2004-ലെ ഒളിമ്പിക് ഗെയിംസിന്റെ സമയത്ത് ഏഥൻസിന്റെ അഭിമാനമായിരുന്ന ഫാലിറോ ഒളിമ്പിക് ബീച്ച് വോളിബോൾ സെന്റർ നിലവിൽ ജീർണാവസ്ഥയിലാണെന്നാണ് ഇദ്ദേഹം പറയുന്നത്.
ഏഥൻസ് ഒളിമ്പിക് ഗെയിംസ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്, 2004 ഓഗസ്റ്റിൽ ഫാലിറോ ഒളിമ്പിക് ബീച്ച് വോളിബോൾ സെന്റർ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ആ വർഷം വോളിബോൾ സെന്റർ നിരവധി കായിക മത്സരങ്ങളുടെ കേന്ദ്ര ബന്ദുവായി മാറി. എന്നാല്‍ വെറും രണ്ട് പതിറ്റാണ്ടുകൾക്ക് ഇപ്പുറം ആളും ആരവവുമില്ലാതെ തീര്‍ത്തും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവിടം. ഉപേക്ഷിക്കപ്പെട്ട വോളിബോൾ സെൻറർ ഒരു കോർട്ട്റൂമാക്കി മാറ്റാനുള്ള നിർദ്ദേശങ്ങൾ നിലവിൽ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, എന്നാൽ, ഈ വർഷമാദ്യം അർബൻ പരിവേഷകനായ എയർബോണിന്റെ സന്ദർശനം തികച്ചും ഭയാനകമായ ഒരു രംഗം വെളിപ്പെടുത്തി.
എയർബോൺ ഈ സ്ഥലത്തെ വിചിത്രമായ ഇടം എന്നാണ് വിശേഷിപ്പിച്ചതെന്ന് ഡെയ്ലി സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. സെന്ററിന്റെ ഉൾഭാഗം പൂർണ്ണമായും മാലിന്യ കൂമ്പാരം കൊണ്ട് നിറഞ്ഞിരുന്നു. തുരുമ്പും പൊടിപടലങ്ങളും മൂടിയ ഇരിപ്പിടങ്ങളും മറ്റു് സൗകര്യങ്ങളും തകർന്നു വീഴാറായ അവസ്ഥയിലായി. ഏറെ ദുഃഖകരമായ ഈ കാഴ്ചകൾ പകർത്തുന്നതിനിടെ അവിടേക്ക് ലോക്കൽ പോലീസ് എത്തിയതോടെ തനിക്ക് സ്റ്റേഡിയത്തിന്റെ ജീർണാവസ്ഥ പൂർണമായും ചിത്രീകരിക്കാൻ സാധിച്ചില്ലെന്നാണ് എയർബോൺ പറയുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]