തൃശ്ശൂർ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ടിൽ നിലവിലുള്ള മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞതവണത്തെതുപോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുമെന്നും പൊതുജനങ്ങൾക്ക് സുഗമമായി വെടിക്കെട്ട് കാണുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
കുത്തിയിരുന്ന് വെടിക്കെട്ട് കണ്ട ആസ്വദിച്ചിരുന്ന ഒരു തല്ലു പോലും ഇല്ലാത്ത കാലമുണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിഞ്ഞതവണ ഹിതമല്ലാത്തത് നടന്നു. സാങ്കേതികമായ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് പൂരം നടത്താനാണ് നീക്കമെന്ന് സുരേഷ് ഗോപി പറഞ്ഞു.ജനങ്ങളുടെ ഉത്സവമായി പൂർവസ്ഥിതിയിലേക്ക് തൃശൂർ പൂരം എത്തിക്കാനുള്ള സാങ്കേതികപരമായ യോഗമാണ് നടക്കുകയെന്ന് സുരേഷ് ഗോപി പറഞ്ഞു.
ഇനിയും യോഗങ്ങൾ നടക്കുമെന്നും വിദഗ്ധരെ എത്തിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഹൈക്കോടതി പറയുന്ന മാനദണ്ഡങ്ങൾ അനുസരിച്ചും തെറ്റിദ്ധാരണകൽ ഉണ്ടായെങ്കിൽ അത് ധരിപ്പിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. തൃശൂർ പൂരം നടത്തിപ്പ് സംബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രത്യേക യോഗം വിളിച്ചിരുന്നു. കഴിഞ്ഞ തവണത്തെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും ജനങ്ങളോട് കൂടുതൽ സഹകരിച്ച് പൂരം നടത്താനുമുള്ള തീരുമാനത്തിനായാണ് യോഗം വിളിച്ചിരിക്കുന്നത്.
Story Highlights : Union Minister Suresh Gopi about Thrissur pooram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]