
ദില്ലി: യെമനിലെ ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് വത്തിക്കാൻ്റെ ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകി. സേവ് നിമിഷപ്രിയ ഗ്ലോബൽ ആക്ഷൻ കൗൺസിൽ വൈസ് ചെയർപേഴ്സൻ അഡ്വ.
ദീപ ജോസഫ് ആണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലിയോ പോൾദോ ജിറെല്ലിയ്ക്ക് നിവേദനം നൽകിയത്.
നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ ഇടപെടലിൽ ആക്ഷൻ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.
ആക്ഷൻ കമ്മിറ്റി നേതാക്കളാണ് കാന്തപുരത്തെ സന്ദർശിച്ച് നന്ദി രേഖപ്പെടുത്തിയത്. നിമിഷപ്രിയയുടെ മോചനത്തിനായുള്ള ഇടപെടലുകളും ചർച്ചകളും പുരോഗമിക്കുകയാണ്.
അതേ സമയം ദിയാധനം സ്വീകരിക്കാൻ കൊല്ലപ്പെട്ട യെമനി പൗരന്റെ കുടുംബം തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]