
ചെന്നൈ: സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനാല്‍ തന്റെ ചലച്ചിത്ര കരിയറിന് താല്‍ക്കാലികമായി വിരാമം ഉണ്ടായിരിക്കും എന്നാണ് ദളപതി വിജയ് നേരത്തെ അറിയിച്ചിരുന്നത്. ഇപ്പോള്‍ ചര്‍ച്ചയിലുള്ള എച്ച്.വിനോദ് സംവിധാനം ചെയ്യാനിരിക്കുന്ന ദളപതി 69 എന്ന ചിത്രത്തിന് ശേഷം വിജയ് പൂര്‍ണ്ണമായും സിനിമ രംഗത്ത് നിന്നും മാറും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത് . വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗോട്ട് ആണ് വിജയിയുടെ പുറത്തിറങ്ങാനുള്ള ചിത്രം.
അതിന് ശേഷമായിരിക്കും എച്ച്.വിനോദിന്റെ ചിത്രം. എന്നാല്‍ ഇതിന്റെ പ്രൊഡ്യൂസര്‍ അടക്കം ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നെയുള്ളൂ. എന്നാല്‍ തമിഴ് മാധ്യമങ്ങളിലെ പുതിയ ചില റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിജയ് ചലച്ചിത്ര രംഗത്ത് തുടരുമെന്നും. ദളപതി 70 ന് വേണ്ടി കഥകള്‍ കേള്‍ക്കുന്നുവെന്നുമാണ് വിവരം. രണ്ട് സംവിധായകരുടെ കഥകള്‍ ഇപ്പോള്‍ വിജയിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട്. അവയുടെ ഫൈനല്‍ ഡ്രാഫ്റ്റിന് അനുസരിച്ച് ദളപതി 70 ഓണാകും എന്നാണ് വിവരം.
2026 തമിഴ്നാട് തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തെ തയ്യാറാക്കാനാണ് വിജയ് സിനിമ ഒഴിവാക്കാനിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംവിധായകന് അറ്റ്ലി, സംവിധായകന് ഷങ്കര്‍ എന്നിവരുടെ കഥകള്‍ വിജയിക്ക് ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്നാണ് വിവരം.
നന്പന് എന്ന ചിത്രത്തിന് ശേഷം മൂന്ന് തവണ ഷങ്കര്‍ വിജയിയോട് കഥ പറഞ്ഞിരുന്നു. 2014 ല്‍ വിജയ് നായകനും വിക്രം വില്ലനായും ഒരു കഥ പറഞ്ഞെങ്കിലും അത് നടന്നില്ല. 2017 ല്‍ മുതല്വന് 2 എന്ന പ്രൊജക്ട് അലോചിച്ചെങ്കിലും അതും നടന്നില്ല. പിന്നീട് 2018 ല്‍ ഒരു സയന്‍സ് ഫിക്ഷന്‍ 3ഡി ചിത്രം ആലോചിച്ചെങ്കിലും അതും പ്രാവര്‍ത്തികമായില്ല. ഷങ്കര്‍ പറഞ്ഞ് ഇപ്പോള്‍ വിജയിക്ക് താല്‍പ്പര്യമുള്ള കഥ ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് എന്നാണ് വിവരം.
അതേ സമയം വിജയിയുടെ പ്രിയപ്പെട്ട സംവിധായകനായ അറ്റ്ലിയുടെ കഥയും വിജയിയുടെ പരിഗണനയിലുണ്ട്. നിലവില്‍ പാന്‍ ഇന്ത്യന്‍ സംവിധായകനായ അറ്റ്ലി നിലവില്‍ ഏറ്റിരിക്കുന്ന സല്മാന് ഖാന് ചിത്രത്തിന് ശേഷമായിരിക്കും ഇത് ചെയ്യാന്‍ തയ്യാറാകുക എന്നാണ് വിവരം. എന്തായാലും ദളപതി 70 എന്ന ചിത്രം വിജയ് ആലോചിക്കുന്നു എന്നത് വിജയ് ആരാധകര്‍ക്ക് സന്തോഷം നല്കുന്ന വാര്‍ത്തയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]