
താരിഫ് നിരക്കുകൾ ഉയർത്തിയ സാഹചര്യത്തിൽ രണ്ടോ അതിലധികമോ സിം കാർഡുകൾ ഉപയോഗിക്കുന്നത് ചെലവേറിയ കാര്യമാണ്. ഇത്തരക്കാർക്ക് ചെലവ് കുറയ്ക്കാനുള്ള ഏക മാർഗം ബിഎസ്എൻഎല്ലിലേക്ക് മാറുകയെന്നതാണ്. നിലവിൽ കുറഞ്ഞ താരിഫ് പ്ലാനുകൾ നൽകുന്നത് ബിഎസ്എൻഎല്ലാണ്. പ്രതിമാസ റീചാർജുകൾ ചെയ്യുന്നവർക്ക് ഏറെ ലാഭകരമായ ബിഎസ്എൻഎല്ലിന്റെ റീചാർജ് പ്ലാനാണ് ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്നത്.
അൺലിമിറ്റഡ് വോയ്സ് കോളിങ്, 2 ജിബി ഡാറ്റാ, പ്രതിദിനം 100 എസ്എംഎസ് എന്നിവ ലഭിക്കുന്ന പ്രീപെയ്ഡ് പ്ലാനാണിത്. ഓൺമൊബൈൽ ഗ്ലോബൽ ലിമിറ്റഡിന്റെ അരിന മൊബൈൽ ഗെയിമിങ് ആനുകൂല്യങ്ങളും ഇതിന്റെ ഭാഗമായി ലഭിക്കും. റീചാർജ് ചെയ്ത തീയതി മുതൽ തൊട്ടടുത്ത മാസം വരെ പ്ലാനിന് വാലിഡിറ്റി ലഭിക്കും. ഓഗസ്റ്റ് 13 വരെയാണ് വാലിഡിറ്റിയുള്ളത്. ഓരോ മാസവും ഇതെ തീയതിയിൽ തന്നെ റീചാർജ് ചെയ്യാം.
28 ദിവസം, 30 ദിവസം എന്നിങ്ങനെയാണ് മറ്റ് കമ്പനികളുടെ പ്ലാനുകളുടെ വാലിഡിറ്റി. 229 രൂപയുടെ ബിഎസ്എൻഎൽ പ്ലാനിൽ ഒരു മാസം പൂർണമായും വാലിഡിറ്റി ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. അത്തരത്തിലുള്ള ബിഎസ്എൻഎല്ലിന്റെ ഏക പ്ലാൻ കൂടിയാണിത്. 2 ജിബി ഡാറ്റ മാത്രമാണ് ഇതിൽ ലഭിക്കുകയെന്നത് ഒരു പരിമിതിയാണ്. സെക്കൻഡറി സിംകാർഡുകളിലും ഫീച്ചർ ഫോണുകളിൽ ഉപയോഗിക്കുന്ന കണക്ഷനുകൾക്കും ലാഭകരമായിരിക്കുമിത്. 3ജി സേവനം മാത്രമാണ് ഇപ്പോഴും ഭൂരിഭാഗം പേർക്കും ബിഎസ്എൻഎൽ നൽകുന്നത്. മിക്കയിടങ്ങളിലും കോൾ ചെയ്യാനാണ് പലരും ബിഎസ്എൻഎല്ലിനെ ആശ്രയിക്കുന്നത്.
Last Updated Jul 14, 2024, 5:27 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]