
മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹദിനത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയത് മറ്റാരുമല്ല, ഇഷ അംബാനിയാണ്. അപൂർവമായ മൾട്ടി-കളർ ഡയമണ്ട് നെക്ലേസ് അണിഞ്ഞ ഇഷ ചടങ്ങിലെ മുഖ്യാകര്ഷണമായി. കാന്തിലാൽ ഛോട്ടാലാൽ രൂപകല്പന ചെയ്ത “ഗാർഡൻ ഓഫ് ലവ്” എന്ന് പേരിട്ടിരിക്കുന്ന ഒരു മാലയാണ് ഇഷ അണിഞ്ഞത്. എന്താണ് ഇതിന്റെ പ്രത്യേകത?
പിങ്ക്, നീല, പച്ച, ഓറഞ്ച് നിറങ്ങളിലുള്ള ഡയമണ്ട് നെക്ലേസ് 4000 മണിക്കൂർ കൊണ്ടാണ് നിർമ്മിച്ചത്. നെക്ലേസിൻ്റെ ഹൃദയഭാഗത്ത് ഹൃദയാകൃതിയിലുള്ള ഒരു നീല വജ്രം പതിപ്പിച്ചിട്ടുണ്ട്. ഇഷ അംബാനിയുടെ ശേഖരത്തിലെ മാസ്റ്റർ പീസ് എന്ന് വിശേഷിപ്പിക്കാവുന്ന മാല കൂടിയായിരിക്കും ഇത്.
അനേകം വജ്രങ്ങളും കൊണ്ടാണ് മാല നിർമ്മിച്ചിരിക്കുന്നത്. പോർട്രെയിറ്റ്-കട്ട് വജ്രങ്ങളാണ് കൂടുതലും. അബു ജാനി സന്ദീപ് ഖോസ്ല രൂപകൽപ്പന ചെയ്ത വസ്ത്രമാണ് ഇഷ വിവാഹത്തിന് അണിഞ്ഞത്. സർദോസി ഹാൻഡ് എംബ്രോയ്ഡറിയും സ്വരോവ്സ്കി ക്രിസ്റ്റലുകളും ചേർന്ന ലഹങ്ക ഇഷയെ കൂടുതൽ സുന്ദരിയാക്കി.
ഇന്നലെ, മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിൽ വെച്ചാണ് അനന്ത് അംബാനി-രാധിക വിവാഹം നടന്നത്. 5000 കോടിയോളം രൂപയാണ് മുകേഷ് അംബാനി മകന്റെ വിവാഹത്തിനായി മുടക്കിയത് എന്നാണ് റിപ്പോർട്ട്.
അനന്ത് അംബാനിയുടെയും രാധിക മർച്ചൻ്റിൻ്റെയും വിവാഹത്തിന് മുൻപ്, അംബാനി കുടുംബം നിരാലംബരായ ദമ്പതികൾക്കായി സമൂഹ വിവാഹ ചടങ്ങ് നടത്തിയിരുന്നു. തിങ്കളാഴ്ച 50 വിവാഹങ്ങളാണ് നടന്നത്. നവദമ്പതിമാർക്ക് ഒരു വർഷത്തേക്ക് ആവശ്യമായ പലചരക്ക് സാധനങ്ങളും വീട്ടുപകരണങ്ങളും മുകേഷ് അംബാനി സമ്മാനിച്ചു. പലചരക്ക് സാധനങ്ങൾ, പാത്രങ്ങൾ, ഗ്യാസ് സ്റ്റൗ, മിക്സർ, ഫാൻ തുടങ്ങിയ വീട്ടുപകരണങ്ങൾ, മെത്തയും തലയിണയും സമ്മാനങ്ങളായി നൽകിയിരുന്നു.
Last Updated Jul 13, 2024, 5:19 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]