
ചെന്നൈ: കമല്‍ഹാസനെ നായകനാക്കി ഷങ്കര്‍ ഒരുക്കിയ ഇന്ത്യന്‍ 2 കഴിഞ്ഞ ദിവസമാണ് തീയറ്ററില്‍ എത്തിയത്. ചിത്രത്തിന് സമിശ്രമായ പ്രതികരണമാണ് ലഭിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ 3 ഇറങ്ങും എന്ന് ഉറപ്പിച്ചാണ് ചിത്രം അവസാനിക്കുന്നത്. ഇപ്പോഴിതാ ഇന്ത്യന്‍ 3ക്കും വരാനിരിക്കുന്ന രാം ചരണ്‍ ചിത്രം ഗെയിം ചെയ്ഞ്ചറിനും ശേഷം ഒരുക്കാനിരിക്കുന്ന ചിത്രത്തെക്കുറിച്ച് പ്രതികരിക്കുകയാണ് സംവിധായകന് ഷങ്കര്‍.
തമിഴില്‍ ഒരു ചരിത്ര സിനിമ ഒരുക്കാന്‍ ഒരുങ്ങുകയാണ് ഷങ്കര്‍ എന്നാണ് വിവരം. ഭരദ്വാജ് രംഗന് നല്കിയ അഭിമുഖത്തില്‍ ഇത് സംബന്ധിച്ച് ഷങ്കര്‍ മനസ് തുറന്നു. തമിഴ്നാട്ടില്‍ നിന്നുള്ള പ്രമുഖ സാഹിത്യകാരനും സിപിഐഎം എംപിയുമായ സു വെങ്കിടേശന്റെ നോവല്‍ വേല്പാരിയാണ് ഷങ്കര്‍ ഒരുക്കാന്‍ തയ്യാറെടുക്കുന്നത്.
അഭിമുഖത്തില്‍ ഷങ്കര്‍ പറഞ്ഞത് ഇതാണ്, “ഞാന്‍ എടുത്താന്‍ നന്നാകും എന്ന് പലരും പറഞ്ഞ നോവലാണ് വേല്‍പാരി. എന്നാല്‍ എനിക്ക് അത് വായിക്കാന്‍ സമയം കിട്ടിയിരുന്നില്ല. ഒന്നോ രണ്ടോ പേജ് വായിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ കൊറോണക്കാലത്ത് ഏറെ സമയം കിട്ടിയപ്പോള്‍ വായന വീണ്ടും തുടങ്ങി. ഒരോ പേജ് കഴിയും തോറും ഇമേജ് എനിക്ക് ലഭിച്ചു തുടങ്ങി. എന്നെ ഏറെ ആകര്‍ഷിച്ചു ആ നോവല്‍. നോവല്‍ തീര്‍ന്നപ്പോള്‍ ഞാന്‍ സു വെങ്കിടേഷിനെ വിളിച്ച് അതിന്റെ അവകാശം വാങ്ങി.
മൂന്ന് ഭാഗങ്ങളായുള്ള ഒരു ചലച്ചിത്ര പരന്പരയായി അതിന്റെ തിരക്കഥ ഞാന്‍ തയ്യാറാക്കി വച്ചിട്ടുണ്ട്. വലിയ ചിത്രമായതിനാല്‍ കൊറോണ കഴിഞ്ഞയുടന്‍ അത് ആരംഭിക്കാന്‍ സാധിക്കുന്ന ഒന്നായിരുന്നില്ല. എന്നാല്‍ അത് വരും”. സംഗ കാലത്തിന്റെ അവസാനം തമിഴകത്തെ പരന്പു എന്ന നാട് വാണ ഭരണാധികാരി പാരി വല്ലാലിന്റെ കഥയും പോരാട്ടവുമാണ് നോവല്‍ പറയുന്നത്. 2000 കൊല്ലം മുന്‍പുള്ള തമിഴകമാണ് കഥ പാശ്ചത്തലം. തമിഴ് നാടോടിപ്പാട്ടുകളില്‍ നിന്നാണ് സു വെങ്കിടേശന് ഈ നോവല്‍ രചിച്ചത്.
നേരത്തെ ഈ ചിത്രത്തിലേക്ക് രജനികാന്ത്, വിക്രം, സൂര്യ തുടങ്ങിയവരുടെ പേരുകള്‍ പറഞ്ഞു കേട്ടിരുന്നെങ്കിലും കാസ്റ്റിംഗില്‍ ഇപ്പോള്‍ തീരുമാനം ആയില്ലെന്നാണ് ഷങ്കര്‍ പറയുന്നത്.
Last Updated Jul 13, 2024, 4:00 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]