

വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കം ; കെ.എസ്.ഇ.ബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം ; സംഭവത്തിൽ ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി
സ്വന്തം ലേഖകൻ
കാസർകോട്: നല്ലോംപുഴയിൽ കെ.എസ്.ഇ.ബി ജീവനക്കാരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമം. കെ.എസ്.ഇ.ബി ജീവനക്കാരനായ അരുൺ കുമാറിന് പരിക്കേറ്റു. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിന് കാരണം.
മീറ്റർ മാറ്റാൻ കഴിയില്ലെന്ന് ജോസഫ് കെ.എസ്.ഇ.ബി ജീവനക്കാരെ അറിയിച്ചു. തുടർന്ന്, ഉദ്യോഗസ്ഥർ മീറ്റർ മാറ്റി തിരിച്ചുപോകുന്നതിനിടയിൽ ജീപ്പിലെത്തി ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ ജീവനക്കാരെ വാഹനത്തിലെ ജാക്കി ലിവർവെച്ച് അടിച്ചു. സംഭവത്തിൽ ഉദ്യോഗസ്ഥർ പോലീസിൽ പരാതി നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]