
പൊലീസുകാരനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ശരീരത്തിലൂടെ കാർ കയറ്റിയിറക്കി, ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂവാറ്റുപുഴ∙ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം. മൂവാറ്റുപുഴക്ക് സമീപം കദളിക്കാടാണ് സംഭവം. റോഡിൽ അസാധാരണ സാഹചര്യത്തിൽ നിർത്തിയിട്ടിരുന്ന വാഹനം പരിശോധിക്കാനാണ് കല്ലൂർക്കാട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ ഇവിടേക്കു വന്നത്. എന്നാൽ ഇതിനിടെ കാറിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെടുകയും മറ്റൊരാൾ പൊലീസ് ഉദ്യോഗസ്ഥരെ കാർ ഇടിപ്പിച്ച് കൊല്ലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.
കല്ലൂർക്കാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.മുഹമ്മദ് ഇ.എമ്മിന് നേരെയായിരുന്നു ആക്രമണം. മുഹമ്മദിന്റെ ശരീരത്തിലൂടെ ഇയാൾ കാർ കയറ്റിയിറക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. പ്രതികൾക്കായി അന്വേഷണം ആരംഭിച്ചുവെന്ന് കല്ലൂർക്കാട് പൊലീസ് അറിയിച്ചു.