
അന്നും ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ആൾ ഇരുന്നത് 11എ സീറ്റിൽ; വൈറലായി നടന്റെ പോസ്റ്റ്, തായ് വിമാനദുരന്തത്തിൽ നടന്നത്..
ന്യൂഡൽഹി∙ അഹമ്മദാബാദ് വിമാനദുരന്തത്തിൽനിന്നു രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാർ രമേഷിന്റെ വാർത്ത പുറത്തുവന്നതിനു പിന്നാലെ തായ് നടനും ഗായകനുമായ ജെയിംസ് റുവാങ്സാക് ലോയ്ചുസാക് സമൂഹമാധ്യമത്തിലിട്ട
പോസ്റ്റ് വൈറലാകുന്നു. 1998ലെ തായ്ലൻഡിലെ സൂററ്റ്തായിനിൽ നടന്ന വിമാനദുരന്തത്തിൽനിന്നാണ് നടനായ ജെയിംസ് അന്ന് രക്ഷപ്പെട്ടത്.
1998 ഡിസംബർ 11ന് തായ് എയർവേയ്സിന്റെ ടിജി261 വിമാനത്തിൽ സഞ്ചരിക്കെവയായിരുന്നു അപകടം.
ജെയിംസ് റുവാങ്സാക് ലോയ്ചുസാക് 11എ സീറ്റിലായിരുന്നു ഇരുന്നത്. ബാങ്കോക്കിൽനിന്നു പുറപ്പെട്ട
വിമാനം തെക്കൻ തായ്ലൻഡിലെ സുററ്റ്താനിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തകർന്നുവീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 146 പേരിൽ 101 പേരും അപകടത്തിൽ മരിച്ചു.
45 പേർ രക്ഷപ്പെട്ട അപകടത്തിന്റെ നടക്കുന്ന ഓർമകളിലാണ് നടനും ഗായകനുമായ ജെയിംസ് റുവാങ്സാക് ലോയ്ചുസാക് ഇന്നും കഴിയുന്നത്.
അതിനിടെയാണ് വിശ്വാസ് കുമാർ രമേഷിന്റെ അതീജീവന വാർത്ത അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ താരം 11എ സീറ്റിനെ കുറിച്ചുള്ള വിവരം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
തായ് എയർവേയ്സിന്റെ എയർബസ് A310 ആയിരുന്നു അന്ന് അപകടത്തിൽപ്പെട്ടത്. എന്നാൽ അഹമ്മദാബാദിൽ തകർന്ന എയർ ഇന്ത്യ വിമാനം ബോയിങ് 787-8 ഡ്രീംലൈനർ മോഡലാണ്.
വിമാനത്തിന്റെ രൂപകൽപ്പന, ലേഔട്ട്, സീറ്റ് പൊസിഷൻ എന്നിവയും ഇരുവിമാനങ്ങളിലും വ്യത്യസ്തമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]