
കാർ തടഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; ജ്വല്ലറി ഉടമയിൽ നിന്ന് 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്നു
കോയമ്പത്തൂർ∙ കോയമ്പത്തൂരിൽ നിന്ന് കേരളത്തിലേക്കു വരികയായിരുന്ന കാർ തടഞ്ഞ് 1.25 കിലോ സ്വർണവും 60,000 രൂപയും കവർന്നു. എട്ടിമട
മാകാളിയമ്മൻ ക്ഷേത്രത്തിനു സമീപം തൃശൂർ സ്വദേശിയുടെ കാറിനു മുന്നിലേക്ക് ലോറി കുറുകെയിട്ട് വാഹനം തടഞ്ഞ് 5 പേർ അടങ്ങിയ സംഘം കാറിലേക്കു കയറി. തൃശൂർ ജെ.പി ജ്വല്ലറി ഉടമ ജയ്സൻ ജേക്കബ്, സഹായി വിഷ്ണു എന്നിവരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇറക്കി വിട്ട
ശേഷം കാറുമായി കടന്നു കളഞ്ഞു.
ചെന്നൈയിൽ നിന്ന് കോയമ്പത്തൂർ വഴി തിരിച്ച് പോകുന്നതിനിടെ ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് കവർച്ച നടന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]