

റഫ്രിജറേറ്റർ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു; മത്സ്യത്തൊഴിലാളി മരിച്ചു
സ്വന്തം ലേഖകൻ
കോഴിക്കോട്: റഫ്രിജറേറ്റർ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. സൗത്ത് ബീച്ച് ചാപ്പയിൽ സ്വദേശി അൻവർ സാദത്ത് (38) ആണ് മരിച്ചത്. ഷോക്കേറ്റ് ബോധരഹിതനായ അൻവറിനെ സമീപവാസികൾ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജനത ഹൗസിൽ കുട്ടി ഹസന്റെയും കെപി നഫീസയുടെയും മകനാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സഹോദരങ്ങൾ: അബ്ദുൾ നജീബ്, അവറാൻ, ബഷീർ, ഗഫൂർ, റഷീദ്, ഷാജഹാൻ, റംലത്ത്, തസ്ലീന, സുബെെദ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |