
ചെമ്പനീർപ്പൂവ് സീരീയലിൽ ലൊക്കേഷനിലെ മനോഹരമായ വീഡിയോ പങ്കുവെച്ച് നായിക റബേക്ക സന്തോഷ്. നായകൻ അരുൺ ഒളിംപ്യനുമായുള്ള വീഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. പ്രേക്ഷകർ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞ പരമ്പരയിൽ രേവതി, സച്ചി എന്നീ കഥാപാത്രങ്ങളെയാണ് ഇരുവരും അവതരിപ്പിക്കുന്നത്. സച്ചി രേവതിയെ എടുത്തു പൊക്കുന്ന രംഗമാണ് വീഡിയോയിൽ. സീരിയലിൽ പകരക്കാരിയായാണ് എത്തിയതെങ്കിലും റബേക്കയെ അധികം വൈകാതം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമായ റബേക്കയും അരുണും അരുൺ ലൊക്കേഷൻ ചിത്രങ്ങളും സീരിയൽ ലൊക്കേഷനിൽ നിന്നുള്ള വിശേഷങ്ങളും ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. റബേക്ക പങ്കുവെച്ച പുതിയ വീഡിയോയ്ക്കു താഴെയും നിരവധി പ്രേക്ഷകരാണ് സ്നേഹം അറിയിച്ച് കമന്റ് ചെയ്യുന്നത്. ”ഒരു പൂവ് എടുക്കുന്ന ലാഘവത്തോടെ അല്ലേ രേവതിയെ സച്ചി എടുത്തോണ്ട് പോവുന്നെ, നല്ല ജോടികൾ” എന്നാണ് ഒരാളുടെ കമന്റ്. ”എത്ര കണ്ടാലും മതിവരാത്ത ഒരേയൊരു ജോഡി” എന്നാണ് മറ്റൊരാൾ കമന്റ് ബോക്സിൽ കുറിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
നിരവധി സീരിയവുകളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് പരിചിതയാണ് റബേക്ക സന്തോഷ്. കുഞ്ഞിക്കൂനന് എന്ന സീരിയലില്‍ ബാലതാരമായാണ് റബേക്ക അഭിനയരംഗത്തേക്ക് എത്തുന്നത്. പക്ഷെ സിനിമയേക്കാള്‍ താരത്തിന് സ്വീകാര്യത നേടിക്കൊടുത്തത് സീരിയലുകളായിരുന്നു.
കോഴിക്കോട് ബാലുശേരി സ്വദേശിയായ അരുൺ ഒളിംപ്യൻ ഒരു ആർക്കിടെക്ട് കൂടിയാണ്. അച്ഛൻ, അമ്മ, ചേട്ടൻ എന്നിവർ അടങ്ങുന്നതാണ് കുടുംബം. ഒളിംപ്യൻ എന്ന പേരിൽ കോഴിക്കോട് ഒരു ജിമ്മും അരുൺ നടത്തുന്നുണ്ട്. ജിമ്മിന്റെ പേരു തന്നെ സ്വന്തം പേരിനൊപ്പം താരം ചേർക്കുകയായിരുന്നു. ഫോട്ടോഷൂട്ടിലും മോഡലിങ്ങിലൂടെയുമാണ് അരുൺ കരിയറിന് തുടക്കം കുറിച്ചത്. ഇതിലൂടെ സിനിമയിലേക്കും വിളിയെത്തി. വെള്ളരിക്കാപ്പട്ടണം, സിബിഐ 5, 2028 തുടങ്ങിയ സിനിമകളിൽ താരം വേഷമിട്ടിട്ടുണ്ട്.