
ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി: അഖിൽ മാരാർക്കെതിരെ കേസെടുത്ത് പൊലീസ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊട്ടാരക്കര ∙ സമൂഹമാധ്യമത്തിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിൽ ടെലിവിഷൻ താരമായ ക്കെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ നിയമ സംഹിത (ബിഎൻഎസ്) 152-ാം വകുപ്പ് അനുസരിച്ചാണ് കേസ്. രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അഖിൽ പ്രവർത്തിച്ചതായാണ് എഫ്ഐആറിൽ പറയുന്നത്.
ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയാണ് പരാതി നൽകിയത്. ദേശവിരുദ്ധമായ പ്രസ്താവനകൾ വിഡിയോ വഴി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായാണ് പരാതി.