

ആദ്യം മലയാളം പഠിക്കട്ടെ: നാളെ പ്രധാനമന്ത്രിയെ കാണും ; രാഷ്ട്രീയ പ്രവേശനം നിഷേധിച്ചില്ല ; രാജീവ് ചന്ദ്രശേഖറിനുവേണ്ടി വോട്ട് തേടി ശോഭന
സ്വന്തം ലേഖകൻ
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങി നടിയും നർത്തകിയുമായ ശോഭന. നെയ്യാറ്റിൻകരയിൽ ഇന്ന് നടക്കുന്ന റോഡ് ഷോയിലും ശോഭന പങ്കെടുക്കും.
രാഷ്ട്രീയ പ്രവേശന വാർത്തകൾ താരം നിഷേധിച്ചില്ല. ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു ശോഭനയുടെ മറുപടി. ആദ്യം മലയാളം പഠിക്കട്ടെയെന്നും ഇപ്പോൾ താൻ നടി മാത്രമാണെന്നും ശോഭന വ്യക്തമാക്കി. നാളെ പ്രധാനമന്ത്രിയെ കാണുമെന്നും താരം പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ശോഭന.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
മുൻപ് തൃശൂരില്‍ നടന്ന സ്ത്രീശക്തി പരിപാടിയിലും ശോഭന പങ്കെടുത്തിരുന്നു. ഇതോടെ ശോഭന ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതോടെ താരത്തിനെതിരെ വലിയരീതിയിലുള്ള വിമർശനവും ഉയർന്നിരുന്നു. അതിനു പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയുടെ പ്രചാരണത്തിന് നടി എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]