
എറണാകുളം കളമശേരിയിൽ വൈറൽ മെനിഞ്ചൈറ്റിസ് ലക്ഷണങ്ങളുമായി ആശുപത്രിയിൽ അഞ്ച് വിദ്യാർത്ഥികൾ പ്രവേശിച്ചിരുന്നു. കടുത്ത പനിയും തലവേദനയും ഛർദിയുമായി കളമശേരി സെൻ്റ് പോൾസ് ഇൻ്റർനാഷണൽ പബ്ലിക്ക് സ്കൂളിലെ 1, 2 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും എറണാകുളം ഡിഎംഒ അറിയിച്ചു.
എന്താണ് വൈറൽ മെനിഞ്ചൈറ്റിസ്?
മെനിഞ്ചൈറ്റിസ് എന്നത് തലച്ചോറിനെയും നാഡിയെയും മൂടുന്ന മെനിഞ്ചസ് എന്ന ചർമ്മത്തെ ബാധിക്കുന്ന ഒരു ഗുരുതരമായ അണുബാധയാണ്. മെനിഞ്ചൈറ്റിസ് സാധാരണയായി ബാക്ടീരിയ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. പക്ഷേ വൈറൽ അല്ലെങ്കിൽ ഫംഗസ് അണുബാധയും ഉണ്ടാകാം. ചിലതരം മെനിഞ്ചൈറ്റിസ് തടയാൻ വാക്സിനുകൾക്ക് കഴിയും.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് അപകടസാധ്യത കൂടുതലാണ്. കൂടാതെ, ഒരു മാസത്തിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ദുർബലമായ രോഗപ്രതിരോധശേഷിയുള്ള ആളുകൾക്കും വൈറൽ മെനിഞ്ചൈറ്റിസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. തലവേദന, ഓക്കാനം, ആശയക്കുഴപ്പം, പനി, കഴുത്ത് വേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
എങ്ങനെ തടയാം?
1. കൈകൾ ഇടയ്ക്കിടെ കഴുകുക, പ്രത്യേകിച്ച് ഡയപ്പറുകൾ മാറ്റിയതിനുശേഷം അല്ലെങ്കിൽ ടോയ്ലറ്റ് ഉപയോഗിച്ചതിന് ശേഷം.
2. രോഗികളായ ആളുകളുമായി സ്പർശിക്കുക, ഹസ്തദാന ചെയ്യുന്നത് എന്നിവ ഒഴിവാക്കുക.
3. പതിവായി സ്പർശിക്കുന്ന പ്രതലങ്ങൾ വൃത്തിയാക്കി അണുവിമുക്തമാക്കുക.
4. അസുഖമുള്ളപ്പോൾ വീട്ടിൽ തന്നെ തുടരുക. അസുഖമുള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കുക.
5. കൊതുകുകളുടെയും മറ്റ് പ്രാണികളുടെയും കടി ഒഴിവാക്കുക.
രാത്രിയിൽ നല്ല ഉറക്കം കിട്ടുന്നതിന് ചെയ്യേണ്ട ചില കാര്യങ്ങൾ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]