
സുനിതയുടെ മടക്കയാത്ര: വീണ്ടും അനിശ്ചിതത്വം
വാഷിംഗ്ടൺ: ഒമ്പത് മാസമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന നാസ സഞ്ചാരികളായ സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും മടക്കയാത്രയിൽ വീണ്ടും അനിശ്ചിതത്വം. നാല് സഞ്ചാരികളുമായി നാസയുടെ സ്പേസ് എക്സ് ക്രൂ – 10 മിഷൻ പേടകം നിലയത്തിൽ എത്തിയ ശേഷമേ ഇരുവർക്കും തിരിക്കാനാകൂ. ഇന്ത്യൻ സമയം, ഇന്നലെ രാവിലെ 5.18ന് ഫ്ലോറിഡയിൽ നിന്ന് ഫാൽക്കൺ റോക്കറ്റിൽ ക്രൂ – 10 വിക്ഷേപിക്കേണ്ടതായിരുന്നു. എന്നാൽ സാങ്കേതിക തകരാർ മൂലം വിക്ഷേപണം നടന്നില്ല. ഇന്ത്യൻ സമയം, നാളെ പുലർച്ചെ 4.33ന് വീണ്ടും വിക്ഷേപണ ശ്രമം നടത്തും. വിജയിച്ചാൽ സുനിതയ്ക്കും വിൽമോറിനും 19ന് മടങ്ങാനായേക്കും. ക്രൂ – 10ലെ 4 സഞ്ചാരികൾക്കുവേണ്ട പരിശീലനവും നിർദ്ദേശങ്ങളും നൽകാനുള്ളതിനാലാണ് സുനിതയും വിൽമോറും നിലയത്തിൽ തുടരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]