
മാർക്ക് കാർണി ഇന്ന്
അധികാരമേൽക്കും
ഒട്ടാവ: കാനഡയുടെ 24 -ാം പ്രധാനമന്ത്രിയായി മാർക്ക് കാർണി (59) ഇന്ന് അധികാരമേൽക്കും. പ്രാദേശിക സമയം രാവിലെ 11ന് (ഇന്ത്യൻ സമയം രാത്രി 8.30) കാർണിയുടെ നേതൃത്വത്തിൽ ആദ്യ മന്ത്രിസഭാ യോഗം ചേരും. ഈ ആഴ്ച ആദ്യമാണ് സാമ്പത്തിക വിദഗ്ദ്ധനും ബാങ്ക് ഒഫ് ഇംഗ്ലണ്ട്, ബാങ്ക് ഒഫ് കാനഡ എന്നിവയുടെ മുൻ ഗവർണറുമായ കാർണിയെ ലിബറൽ പാർട്ടിയുടെ നേതാവായി തിരഞ്ഞെടുത്തത്. 2015 മുതൽ കനേഡിയൻ പ്രധാനമന്ത്രി പദം വഹിച്ച ജസ്റ്റിൻ ട്രൂഡോ ജനുവരിയിൽ രാജി പ്രഖ്യാപിച്ചതോടെയാണ് പാർട്ടി പുതിയ നേതാവിനെ കണ്ടെത്തിയത്. ഇന്ന് ഔദ്യോഗികമായി പടിയിറങ്ങുന്ന ട്രൂഡോ ഖാലിസ്ഥാൻ വാദികളെ പ്രോത്സാഹിപ്പിച്ച് ഇന്ത്യയുമായുള്ള ബന്ധം തീർത്തും വഷളാക്കിയിരുന്നു. അതിനാൽ കാർണിയുടെ നിലപാട് ഇന്ത്യയ്ക്കും കാനഡയ്ക്കും ഒരുപോലെ പ്രധാനമാണ്. യു.എസുമായുള്ള വ്യാപാര യുദ്ധമാണ് കാർണിയ്ക്ക് മുന്നിലെ മുഖ്യ വെല്ലുവിളി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാനഡയ്ക്ക് മേൽ ഏർപ്പെടുത്തിയ താരിഫ് നിയന്ത്രണങ്ങൾ മറികടക്കുകയും വേണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]