
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞതടക്കം നിരവധി ക്രിമിനൽകേസുകളിലെ പ്രതിയായ വസീം(24)നെ സെൻട്രൽ ജയിലിലേക്ക് മാറ്റി. കാട്ടാക്കട, വിളപ്പിൽശാല , നെയ്യാർഡാം, ആര്യനാട് പൊലീസ് സ്റ്റേഷനുകളിലെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായതോടെ ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരുന്നു. പെരുംകുളം കൊണ്ണിയൂർ പൊന്നെടത്താംകുഴി സ്വദേശിയും അരുവിക്കര ചെക്കനാലപുറം ഡാം റോഡിൽ സി എസ് വില്ലയിൽ വാടകയ്ക്ക് താമസിക്കുന്നയാളുമായ ഇയാളെ കോട്ടൂരിൽ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ കലക്റ്റർ കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണ് അരുവിക്കര പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വധശ്രമക്കേസുകളടക്കം ഏഴോളം ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾ മുമ്പ് നെയ്യാർഡാം പൊലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ കേസിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
ജയിൽ ചാടി നഗരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന തടവുകാർ, പിടിക്കാനായി നാട്ടുകാർ; വീഡിയോ വൈറൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]