ലക്നൗ: മോശം കൂട്ടുകെട്ടിൽ നിന്ന് പിന്തിരിപ്പിക്കാൻ ബൈക്ക് വിറ്റതിന് പിന്നാലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ മീററ്റിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.സ്ഥലത്ത് നിന്നും പൊലീസ് ഒരു തോക്ക് കണ്ടെത്തിയിട്ടുണ്ട്.
മോശം കൂട്ടുകെട്ടിൽ നിന്ന് പിന്തിരിപ്പിക്കുന്നതിനായാണ് അമ്മയും സഹോദരനും ചേർന്ന് കൗമാരക്കാരന്റെ ബുള്ളറ്റ് ബൈക്ക് വിറ്റത്. ശേഷം അമ്മയും മൂത്ത മകനും രാത്രി എട്ട് മണിയോടെ വീട്ടിൽ മടങ്ങിയെത്തി. ഇവരെത്തിയപ്പോൾ ഇളയ മകൻ വീടിന്റെ മുകളിൽ ബാൽക്കണിയിൽ നിൽക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് വെടിയൊച്ചയുടെ ശബ്ദം കേട്ടു. മുറിയിലേക്ക് ഓടിയെത്തിയപ്പോഴേക്കും രക്തത്തിൽ കുളിച്ച് കിടക്കുന്ന കുട്ടിയെയാണ് കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആത്മഹത്യയ്ക്ക് മുമ്പ് മരണത്തിന് ശേഷം ആത്മാവിന് എന്താണ് സംഭവിക്കുന്നതെന്ന് കുട്ടി ഗൂഗിളിലും യൂട്യൂബിലും നോക്കിയിരുന്നു. ആറ് മാസം മുമ്പാണ് ബുലന്ദ്ഷഹറിൽ നിന്നുള്ള കുടുംബം മീററ്റിലെ അപെക്സ് കോളനിയിൽ വീട് വാങ്ങി താമസമായത്. ആത്മഹത്യ ചെയ്ത കുട്ടിയുടെ പിതാവ് കഴിഞ്ഞ വർഷം അസുഖം ബാധിച്ച് മരിച്ചിരുന്നു. മെഡിക്കൽ കേളേജിൽ നഴ്സായ അമ്മയും രണ്ട് ആൺമക്കളും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി മീററ്റ് റൂറൽ എസ്പി രാകേഷ് കുമാർ പറഞ്ഞു. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.