
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ അദ്ദേഹം കെട്ടിയാടാത്ത വേഷങ്ങൾ ഇല്ലെന്ന് തന്നെ പറയാം. ഇന്നും അവ കാലാനുവർത്തിയായി നില കൊള്ളുകയാണ്. നിലവിൽ തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തിന് സാക്ഷിയാകാൻ ഒരുങ്ങുകയാണ് സുരേഷ് ഗോപി. മകൾ ഭാഗ്യയുടെ വിവാഹം.
മകൾ ഭാഗ്യയുടെ വിവാഹവുമായി ബന്ധപ്പെട്ട സംഗീത് നിശയുടെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി.
‘എസ്ജി ഹാപ്പിനസ് ടൈം’ എന്ന് പറഞ്ഞാണ് സുരേഷ് ഗോപി വീഡിയോ പങ്കുവച്ചത്. ഒപ്പം എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടാകണമെന്നും സുരേഷ് പറയുന്നു.
സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ആഘോഷരാവിൽ സുരേഷ് ഗോപിയുടെ ഭാര്യയും മക്കളും തൿപ്പൻ ഡാൻസ് കളിക്കുന്നത് വീഡിയോയിൽ കാണാം.
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 17ന് ആണ് ഭാഗ്യയുടെ വിവാഹം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവാഹത്തിൽ പങ്കെടുക്കാൻ എത്തും.
ശ്രേയസ് മോഹൻ ആണ് ഭാഗ്യയുടെ വരൻ. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. ഇദ്ദേഹം ബിസിനസുകാരൻ ആണ്.
സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യ. പരേതയായ ലക്ഷ്മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റ് മക്കള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]