
റിയാദ്- കൊല്ലം പരവൂർ പോളച്ചിറ സ്വദേശി ശ്രീശ്രാദ്ധം വീട്ടിൽ ശ്രീകുമാർ (56) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ നിര്യാതനായി. വെള്ളിയാഴ്ച വൈകുന്നേരം വീട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. റിയാദ് അൽ ഗറാവി ഗ്രൂപ്പിൽ 20 വർഷമായി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ശ്രീകുമാർ.
ഭാര്യ കുമാരി റിയാദിലെ അൽ ഫലാഹ് ഹോസ്പിറ്റലിലെ നഴ്സാണ്. ഏക മകൾ ശ്രദ്ധ വിദേശത്ത് ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥിനിയാണ്. സഹോദരൻ മണിരാജും ഇതേ കമ്പനിയിൽ ജോലി ചെയ്തു വരുന്നു. ഭൗതിക ശരീരം നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ സിദ്ധീഖ് തുവ്വൂരിന്റെയും അൽ ഗറാവി ഗ്രൂപ്പിലെ സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ നടന്നു വരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
