
നടിയും അവതാരകയുമായ പേളി മാണിക്കും നടന് ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ശ്രീനിഷ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ചത്. പെണ് കുഞ്ഞാണെന്നും അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് അറിയിച്ചു.
“ഞങ്ങൾ വീണ്ടുമൊരു പെൺകുഞ്ഞിനാൽ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. പേളിയും കുഞ്ഞും സുരക്ഷിതരും ആരോഗ്യത്തോടെയും ഇരിക്കുകയാണ്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും ഒരുപാട് നന്ദി” എന്നാണ് സന്തോഷം പങ്കുവച്ച് ശ്രീനിഷ് കുറിച്ചത്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്.
2019ൽ ആയിരുന്നു പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും വിവാഹം. ബിഗ് ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥികളായിരുന്നു ഇരുവരും. ഷോയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുക ആയിരുന്നു. ശ്രീനിഷിന്റെയും പേളിയുടെയും ഗെയിം സ്ട്രാറ്റജിയാണ് ഈ പ്രണയം എന്നെല്ലാം ആരോപണങ്ങൾ ഉയർന്നെങ്കിലും ഇരുവരും പരസ്പരം കൈമുറുകെ പിടിക്കുക ആയിരുന്നു. ഷോ കഴിഞ്ഞ ശേഷം രണ്ടാളും വിവാഹിതരാകുകയും ചെയ്തു. ആലുവ ചൊവ്വരപള്ളിയിൽ വച്ചായിരുന്നു മിന്നുകെട്ട്. ശേഷം പാലക്കാടുള്ള ശ്രീനിഷിന്റെ വീട്ടില്‍ വെച്ച് ഹിന്ദു ആചാരപ്രകാരവും വിവാഹം നടന്നു.
2021 മെയ് 21നാണ് പേളി മാണി ശ്രീനിഷ് അരവിന്ദ് ദമ്പതികൾക്ക് ആദ്യ കുഞ്ഞ് പിറന്നത്. നില എന്നാണ് ഈ പെൺകുഞ്ഞിന്റെ പേര്. നിലു ബേബി എന്ന് സോഷ്യൽ മീഡിയയ്ക്കും സുപരിചിതയാണ് ഈ താര പുത്രി. രണ്ട് തവണ ഗർഭിണി ആയപ്പോഴും പേളി തന്റെ കുഞ്ഞ് കുഞ്ഞ് വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമായിരുന്നു. അവയെല്ലാം വൈറലാകാറുമുണ്ടായിരുന്നു.
അവതാരകയും യുട്യൂബറും ആയ പേളി മാണി നിരവധി സിനിമകളും അഭിനയിച്ചിട്ടുണ്ട്. ‘നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി’ എന്ന ചിത്രത്തിലാണ് പേളി ആദ്യമായി അഭിനയിക്കുന്നത്. ദി ലാസ്റ്റ് സപ്പർ, പ്രേതം തുടങ്ങിയ ചിത്രങ്ങളിൽ മുഴുനീളെ കഥാപാത്രം ചെയ്തു. ബേളിവുഡിലും പേളി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. തമിഴ് സീരിയലുകൾക്ക് പുറമെ മലയാളത്തിലും സജീവമായ ആളാണ് ശ്രീനിഷ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]