

കേരള ചരിത്രത്തില്‍ ആദ്യമായി ‘അവിഹിതബന്ധത്തിന്റെ പേരിലും ഒരു താത്വിക അവലോകനം വന്നിരിക്കുന്നു,’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ട്രോളുന്നത് ; മീശമാധവൻ’ എന്ന ഹിറ്റ് സിനിമയില്‍, ജഗതി അവതരിപ്പിച്ച പിള്ളേച്ചന്റെ പങ്കാളിയായ സരസുവിന്റ വേഷമിട്ട നടി ഗായത്രി വര്‍ഷയുടെ വിശദീകരണങ്ങളാണ് ട്രോളുകള്‍ക്ക് ഇടയാക്കിയത്.
എന്നാൽ ഇപ്പോഴിതാ കേരള ചരിത്രത്തില്‍ ആദ്യമായി അവിഹിതബന്ധത്തിന്റെ പേരിലും ഒരു താത്വിക അവലോകനം വന്നിരിക്കയാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ട്രോളുന്നത്. ‘മീശമാധവൻ’ എന്ന ലാല്‍ജോസ്- ദിലീപ് ടീമിന്റെ ഹിറ്റ് സിനിമയില്‍, ജഗതി അവതരിപ്പിച്ച പിള്ളേച്ചന്റെ പങ്കാളിയായ സരസുവിന്റ വേഷമിട്ട നടി ഗായത്രി വര്‍ഷയുടെ വിശദീകരണങ്ങളാണ് ട്രോളുകള്‍ക്ക് ഇടയാക്കിയത്.
സാധാരണ നാട്ടിൻപുറങ്ങളിലൊക്കെ സംഭവിക്കുന്ന, അവിഹിതമെന്ന പേരില്‍ അറിയപ്പെടുന്ന ഒരു എക്ട്രാമാരിറ്റല് റിലേഷൻഷിപ്പാണ്, ചിത്രത്തില്‍ പിള്ളേച്ചനും സരസുവും തമ്മിലുള്ള ബന്ധം. ഇത് നര്‍മ്മത്തില്‍ പൊതിഞ്ഞാണ് ലാല്‍ ജോസ് അവതരിപ്പിക്കുന്നത്.എന്നാല്‍ ഗായത്രി വര്‍ഷയുടെ വാക്കുകള്‍ പ്രകാരം, സ്ത്രീ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയം മുന്നോട്ടുവെക്കുന്നവാളാണ് സരസു. ഈ വിഷയത്തില്‍, ആരും ഉദ്ദേശിക്കാത്ത താത്വിക അവലോകനമാണ് അവര്‍ നടത്തുന്നത്.
താത്വിക അവലോകനം എന്ന വാക്ക് കേള്‍ക്കുമ്പോഴേ മലയാളിയില്‍ ചിരി നിറയുന്നത് ‘സന്ദേശം’ എന്ന സിനിമയിലെ ശങ്കരാടിയുടെ ഡയലോഗുകള്‍ മൂലമാണ്.എങ്ങനെ തെരഞ്ഞെടുപ്പ് തോറ്റു എന്നത് ലളിതമായി പറയുന്നതിന് പകരം, പ്രതിക്രിയാവാദികളും റിവിഷനിസ്റ്റുകളും തമ്മിലുള്ള അന്തര്ധാരയൊക്കെപ്പറഞ്ഞ്, ആളുകളെ കണ്‍ഫ്യൂഷനാക്കുന്ന മാര്‍ക്സിസ്റ്റ് രീതിയെ, ചിത്രം നന്നായി പരിഹസിക്കുന്നു. സന്ദേശം സിനിമയിറങ്ങി 30 വര്‍ഷം കഴിഞ്ഞിട്ടും ശങ്കരാടിയുടെ താത്വിക അവലോകനം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കൃത്യമായി കാര്യങ്ങള്‍ വിശദീകരിക്കുന്നതിന് പകരം അണികളുടെ കണ്ണില്‍ പൊടിയിടുന്ന രീതിയിലുള്ള നിരവധി പ്രസംഗങ്ങള്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെതും, മന്ത്രി പി രാജീവിന്റെതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അപ്പോഴോക്കെ അടിയില്‍ ‘താത്വിക അവലോകനം’ എന്ന് കമന്റ് വരാറുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]