ലോക്സഭയിലെ സ്മോക്ക് സ്പ്രേ ആക്രമണത്തില്‍ നാലു പേര് കസ്റ്റഡിയില്‍ ; കസ്റ്റഡിയിലായവരില്‍ ഒരു സ്ത്രീയും, കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രവാക്യം വിളിച്ചുകൊണ്ടായിരുന്നു ആക്രമണം നടത്തിയത്. ഡൽഹി : പ്രതികള്‍ പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍.
വിവിധ ഏജന്‍സികള്‍ പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. പാര്‍ലമെന്റിനകത്ത് നിന്ന് രണ്ടു പേരും പുറത്ത് നിന്ന് രണ്ടു പേരുമാണ് പിടിയിലായത്.
ഡല്‍ഹി പൊലീസിന്റെ എടിഎസ് സംഘം പാര്‍ലമെന്റില്‍ എത്തി. ഏകാധിപത്യം അനുവദിക്കില്ലെന്ന് മുദ്രവാക്യം വിളിച്ചാണ് പാര്‍ലെമെന്റിനകത്ത് 20 വയസുള്ള രണ്ടു യുവാക്കള്‍ ആക്രമണം നടത്തിയത്.
സ്മോക്ക് സ്പ്രേയുമായി എത്തിയ ഒരാള്‍ ഉപയോഗിച്ചത് മൈസൂരുവില്‍ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയുടെ പാസ് ആണ് ഉപയോഗിച്ചത്. പാര്‍ലെമെന്റിന് പുറത്ത് പ്രതിഷേധിച്ചത് അന്മോല് ഷിന്‍ഡെയും, നീലം കൗറും ആണ്.
സാഗര്‍ ശര്‍മയാണ് മുദ്രവാക്യം വിളിച്ച് പാര്‍ലമെന്റിനകത്ത് പ്രതിഷേധിച്ചത്. ഷൂവിനുള്ളിലാണ് സ്മോക്ക് സ്പ്രേ ഒളിപ്പിച്ചിരുന്നത്.
പാര്‍ലമെന്റാക്രമണത്തിന്റെ 22 വര്‍ഷങ്ങള്‍ തികയുന്ന ദിവസത്തിലാണ് ലോക്സഭയില്‍ രണ്ടു പേര് ആക്രമണത്തിന് ശ്രമിച്ചിരിക്കുന്നത്. എംപിമാരുടെ ഇരിപ്പിടത്തിന് മുകളിലൂടെ ചാടുകയും സ്മോക് ഷെല്‍ എറിയുകയുമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Related
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]