
ദുബായ്: ദുബായ് – യു എ ഇയിലെ സംഗീത – നൃത്തകലാസ്വാദക കൂട്ടായ്മയായ ‘സ്വരസംഗമ’യും ഇരിങ്ങാലക്കുട കഥകളി ക്ലബ്ബും കൈകോർത്തുകൊണ്ട് ‘ദക്ഷിണ ഇസൈ’ എന്നപേരിൽ കർണ്ണാടക സംഗീതക്കച്ചേരി പരമ്പരക്ക് യു എ ഇയിൽ വേദികൾ ഒരുക്കുന്നു.
ആധുനിക കർണ്ണാടക സംഗീതരംഗത്തെ അതിപ്രശസ്തരായ കലാകാരമാരെ അണിനിരത്തിയാണ് ഈ സംഗീതസദസ്സുകൾ ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. സുപ്രസിദ്ധ കർണാടക സംഗീതജ്ഞരായ അഭിഷേക് രഘുറാം (വായ്പ്പാട്ട്), എച്ച് എൻ ഭാസ്കർ (വയലിൻ), പത്തിരി സതീഷ് കുമാർ (മൃദംഗം) എന്നിവരെ അണിനിരത്തിക്കൊണ്ട് നവംബർ 15 ന് അജ്മാൻ അൽ – തലായിലെ ഹബിത്താത്ത് സ്കൂളിലും തുടർന്ന് നവംബർ 17 ന് ദുബായ് സഫായിലെ ജെ എസ് എസ് പ്രൈവറ്റ് സ്കൂളിലുമാണ് ഈ സംഗീതസ്സുകൾക്ക് വേദികൾ ഒരുക്കിയിട്ടുള്ളത്.
നാട്ടിലും വിദേശത്തും ഭാരതീയ രംഗകലകളുടെ വിവിധങ്ങളായ പ്രവർത്തനങ്ങൾക്ക് ഭാവിയിൽ വേദികൾ ഒരുക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യപടിയായാണ് ‘സ്വരസംഗമ’ ഈ സംഗീതസദസ്സുകൾ ഒരുക്കുന്നതെന്ന് ‘സ്വരസംഗമ’യുടെ സംഘാടകരായ ഹർഡൈ സുധാകർ ഷെട്ടിയും രാമസ്വാമിയും അറിയിച്ചു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]