നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ മാത്രം ലക്ഷണമല്ല… നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ മാത്രം ലക്ഷണമല്ല… നെഞ്ചിൽ ഭാരം കയറ്റി വച്ചതു പോലുള്ള വേദനയാണ് അനുഭവപ്പെടുമ്പോൾ മനസിൽ ആദ്യം വരുന്നത് ഹൃദയാഘാതമായിരിക്കുമോ എന്നതാണ്. എന്നാൽ, അറിഞ്ഞിരിക്കൂ നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ മാത്രം ലക്ഷണമല്ല… പല രോഗങ്ങളുടെയും ആദ്യ ലക്ഷണമാണ് നെഞ്ചുവേദന.
ദഹന സംബന്ധമായ പ്രശ്നങ്ങൾ മുതൽ ഗുരുതരമായ ഹൃദയാഘാതത്തിന്റെ തുടക്കം വരെ നെഞ്ചുവേദനയിൽ നിന്നാണ് ആരംഭിക്കുന്നത്. നെഞ്ചുവേദന ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങൾ അറിയാം. ആമാശയത്തിലെ ആസിഡ് ഇടയ്ക്കിടെ അന്നനാളത്തിലേക്ക് എത്തുകയും വീക്കവും ഉണ്ടാക്കുകയും ചെയ്യുമ്പോൾ ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം (GERD) ഉണ്ടാകുന്നു.
വിഷാദരോഗത്തിന്റെ മറ്റൊരു ലക്ഷണമാണ് നെഞ്ചുവേദന. ഹൃദയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതുമൂലവും നെഞ്ചുവേദന ഉണ്ടാകാം. ആൻജീന എന്ന് ഇതിനെ പറയുന്നു.
ശ്വാസകോശത്തിന്റെ പ്രവർത്തനം തകരാറിലാകുമ്പോഴും നെഞ്ചുവേദന ഉണ്ടാകാം.
ന്യുമോണിയ എന്നത് ശ്വാസകോശത്തിലെ വായു സഞ്ചികളെ ബാധിക്കുന്ന ഒരു അണുബാധയാണ്. ന്യുമോണിയയുടെ മറ്റൊരു ലക്ഷണമാണ് നെഞ്ചുവേദന.
പിത്താശയക്കല്ലുകൾ പ്രധാനമായും ദഹനവ്യവസ്ഥയെ ബാധിക്കുന്നുണ്ടെങ്കിലും അവ നെഞ്ചിൽ വേദനയ്ക്ക് ഇടയാക്കുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

