
ദില്ലി: ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാനുകളുമായി കളംനിറയുന്ന പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലില്‍ നിന്ന് മറ്റൊരു സര്‍പ്രൈസ് കൂടി. ബിഎസ്എന്‍എല്ലിന്റെ സ്വന്തം സെല്‍ഫ്-കെയര്‍ ആപ്പ് വഴി റീച്ചാര്‍ജ് ചെയ്യുമ്പോഴാണ് 3 ജിബി അധിക ഡാറ്റയുടെ ഈ ഓഫര്‍ ലഭിക്കുക. ബിഎസ്എന്‍എല്‍ 599 രൂപയുടെ റീച്ചാര്‍ജ് പ്ലാനിനാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
84 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. ലോക്കല്‍, എസ്ടിഡി അണ്‍ലിമിറ്റഡ് വോയിസ് കോളാണ് ഒരു ആനുകൂല്യം.
ദിവസവും മൂന്ന് ജിബി ഡാറ്റയും 100 വീതം സൗജന്യ എസ്എംഎസുകളും ലഭിക്കും. ഇതിനെല്ലാം പുറമെ ഗെയിംഓണ്‍ സര്‍വീസും സിങ്+ പിആര്‍ബിടി+ ആന്ട്രോട്ടെല് എന്നിവയും 599 രൂപ റീച്ചാര്‍ജില്‍ ലഭിക്കും.
ഇതിന് പുറമെ 3 ജിബി അധിക ഡാറ്റയും അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. എന്നാല്‍ ഈ ഓഫര്‍ ലഭിക്കണമെങ്കില്‍ ബിഎസ്എന്‍എല്ലിന്റെ സെല്‍ഫ്-കെയര്‍ ആപ്ലിക്കേഷന്‍ വഴി റീച്ചാര്‍ജ് ചെയ്യണം.
മറ്റ് പ്ലാറ്റ്ഫോമുകള് വഴി റീച്ചാര്‍ജ് ചെയ്താല്‍ അധിക ഡാറ്റ ഓഫര്‍ ലഭിക്കില്ല. നിശ്ചിത കാലത്തേക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക എന്നതിനാല്‍ വേഗം റീച്ചാര്‍ജ് ചെയ്താല്‍ 3 ജിബി അധിക ഡാറ്റ ആസ്വദിക്കാം. Explore More with Extra Data!
Recharge on the #BSNLSelfCareApp and get 3GB extra data with ₹599 voucher.#RechargeNow #BSNLSelfCareAppSpecial #BSNL #BSNLRecharge #LimitedTimeOffer pic.twitter.com/J5c5DVKCIV — BSNL India (@BSNLCorporate) November 12, 2024 : വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനാകാൻ ലൈസൻസ് ഫീസടയ്ക്കണം; നിയമം കൊണ്ടുവന്ന് ആഫ്രിക്കന്‍ രാജ്യം ബിഎസ്എന്‍എല്‍ രാജ്യത്ത് 4ജി നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കുന്നതിനിടെയാണ് പുതിയ റീച്ചാര്‍ജ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ ബിഎസ്എന്‍എല്‍ 4ജി ടവറുകളുടെ എണ്ണം അമ്പതിനായിരം പിന്നിട്ടു.
ഏറ്റവും അവസാനം 4ജി നെറ്റ്വര്‍ക്ക് ആരംഭിച്ച ഇന്ത്യന്‍ ടെലികോം സേവനദാതാക്കളാണ് ബിഎസ്എന്‍എല്‍. എങ്കിലും സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയെത്തിയ പുത്തന്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബിഎസ്എന്‍എല്‍ പരിശ്രമിക്കുകയാണ്.
4ജി പൂര്‍ത്തിയാവുന്ന മുറയ്ക്ക് 5ജി നെറ്റ്വര്‍ക്ക് സ്ഥാപനവും ബിഎസ്എന്‍എല്‍ ആരംഭിക്കും.
: ബഫറിംഗിന് വിട, 500ലധികം ചാനലുകള്‍ സൗജന്യം; ബിഎസ്എന്‍എല്‍ പുതിയ ലൈവ് ടിവി സേവനം ആരംഭിച്ചു, എന്താണ് ‘ഐഎഫ്ടിവി’
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]