
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ സിപിഎമ്മിനെയും സർക്കാറിനെയും കടുത്ത വെട്ടിലാക്കി ഇപി ജയരാജൻ്റെ ആത്മകഥാ വിവാദം. എൽഡിഎഫ് കൺവീനർ സ്ഥാനത്തു നിന്ന് മാറ്റിയതിലെ പ്രയാസം പാർട്ടി മനസ്സിലാക്കിയില്ലെന്നാണ് പുറത്ത് വന്ന ആത്മകഥയുടെ ഭാഗങ്ങളിലെ വിമർശനം.
രണ്ടാം പിണറായി സർക്കാർ ദുർബ്ബലമാണെന്നാണ് അടുത്ത വിമർശനം. പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിൻ വയ്യാവേലിയാകുമെന്നും പരാമർശമുണ്ട്.
പുറത്ത് വന്ന ആത്മകഥയിലെ ഭാഗങ്ങൾ തൻറേതല്ലെന്നും നിയമ നടപടി സ്വീകരിക്കുമെന്നും ഇപി വ്യക്തമാക്കി. എന്നാൽ ഇന്നത്തെ പ്രസിദ്ധീകരണം മാറ്റിയെന്ന് അറിയിച്ച ഡിസി ബുക്സ് മാധ്യമങ്ങളിൽ വന്ന ഉള്ളടക്കം നിഷേധിച്ചില്ല.
പോളിംഗ് ദിനം മുട്ടൻപണിയായി കട്ടൻ ചായയും പരിപ്പ് വടയും ആത്മകഥാ വിവാദം. ഇന്നലെ രാത്രി തന്നെ ഡിസിബി ബുക്സ് അവരുടെ പേജിൽ ഇപിയുടെ ആത്മകഖ വരുന്ന കാര്യം പരസ്യപ്പെടുത്തിയിരുന്നു.
കട്ടൻ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിൻറെ ജീവിതം എന്ന പുസ്തകത്തിൻ്റെ മുഖ ചിത്രം വരെ നൽകിയിരുന്നു. ഇപിയെ ടാഗ് ചെയ്തായിരുന്നു അറിയിപ്പ്.
രാവിലെ പുസ്തകത്തിലെ വിശദാംശങ്ങൾ ബോംബായാണ് പുറത്തേക്ക് വന്നത്. സർക്കാറിനും പാർട്ടിക്കുമെതിരെ ഇപിയുടെ തുറന്നടിക്കൽ വൻ ചർച്ചയായി. പുറത്ത് വന്ന ആത്മകഥയിലെ പ്രധാന ഭാഗങ്ങൾ ഇങ്ങിനെ.
കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയതിൽ പ്രയാസമുണ്ട്. പദവി നഷ്ടപ്പെട്ടതിലല്ല, പാർട്ടി തന്നെ മനസ്സിലാക്കാത്തതിലാണ് പ്രയാസം.
നിലപാട് കേന്ദ്രകമ്മിറ്റിയെ അറിയിച്ചു. ഒന്നാം പിണറായി സർക്കാറിനെക്കാൾ ദുർബ്ബലമാണ് രണ്ടാം പിണറായി സർക്കാർ എന്ന് അടുത്ത വിമർശനം.
തിരുത്തൽ വരുമെന്ന് പറഞ്ഞാൽ പോരാ, അടിമുതൽ മുടി വരെ വേണം. സരിൻ നാളെ വയ്യാവേലിയാകുമെന്നാണ് അടുത്ത വിവാദപരാമർശം.
തലേന്ന് വരെ യുഡിഎഫ് സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചയാൾ കിട്ടാതെ ആയപ്പോൾ മറുകണ്ടം ചാടി. പലഘട്ടത്തിലും സ്വതന്ത്രൻ ഗുണം ചെയ്തിട്ടുണ്ട്.
പക്ഷേ വയ്യാവേലിയായി സന്ദർഭങ്ങളും ഉണ്ട്. അൻവർ ഉദാഹരണണെന്ന് ആത്മകഥ.
കഥാഭാഗം കത്തിപ്പടർന്നതിന് പിന്നാലെ മുഴുവൻ നിഷേധിച്ച് ഇപി ജയരാജൻ രംഗത്തെത്തി. നിയമനടപടി എടുക്കുമെന്നും ഇപി പ്രതികരിച്ചു.
ആത്മകഥാകാരൻ തന്നെ പ്രസാധകരെ തള്ളിയതോടെ വിവാദം പുതിയ വഴിത്തിരിവിലേക്ക് കടന്നു. പിന്നാലെ ഡിസി ബുക്സിൻറെ വിശദീകരണം.
സാങ്കേതികകാരണങ്ങളാൽ പ്രകാശനം മാറ്റിവെച്ചു. ഉള്ളടക്കം പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോൾ വ്യക്തമാകും.
ഇപി പൂർണ്ണമായും തള്ളുമ്പോഴും മാധ്യമങ്ങളിൽ വന്ന ആത്മകഥാ ഭാഗം ഡിസി ബുക്സ് നിഷേധിക്കുന്നില്ല. ടൈറ്റിലിലടക്കം ഡിസി ഉറച്ചുനിൽക്കുന്നതും ഇപിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. ആഘോഷം കഴിഞ്ഞ് പെട്ടിയിൽ ഊരിവെച്ച 13 പവൻ സ്വർണം കാണാനില്ല; രണ്ടാഴ്ച കൊണ്ട് ജോലി നിർത്തിപ്പോയ കെയർടേക്കർ പിടിയിൽ സിപിഎം പേജിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ; കേസെടുക്കാതെ പൊലീസ്, ഫേസ്ബുക്കിനോട് വിശദീകരണം തേടും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]