
.news-body p a {width: auto;float: none;} ദുബായ്: കടുത്ത ട്രാഫിക്കിനെ മറികടക്കാൻ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാൻ അനുവാദം നൽകാനുള്ള നീക്കവുമായി ദുബായിലെ കമ്പനികൾ. ഇതിനൊപ്പം ജീവനക്കാർക്ക് അനുയോജ്യമായ സമയത്ത് ഓഫീസിലെത്താനുള്ള അനുവാദവും നൽകാനുള്ള നടപടികളും കമ്പനികളുടെ ഭാഗത്തുനിന്ന് ഉടനുണ്ടാവും.
ജീവനക്കാർ ട്രാഫിക്ക് തിരക്കുകളിൽ പെട്ട് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാനാണിത്. കാർ പൂളിംഗും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്.
ദുബായിൽ ഓഫീസ് സമയങ്ങളിൽ കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് ഒഴിവാക്കാൻ അനുയോജ്യമായ സമയത്ത് ജോലിചെയ്യാൻ അനുവദിക്കുന്നതും വർക്ക് ഫ്രം ഹോം അനുവദിക്കുന്നതും പ്രയോജനം ചെയ്യുമെന്ന് അടുത്തിടെ നടത്തിയ പഠനങ്ങളിൽ വ്യക്തമായിരുന്നു.
വീട്ടിലിരുന്ന് ജോലിചെയ്യുന്നതിനെക്കാർ ജീവനക്കാർക്ക് താൽപ്പര്യം യാേജിച്ച സമയത്ത് ജോലിക്കെത്താനാണ്. എട്ടുമണിക്കൂർ ജോലികഴിഞ്ഞ് ഓഫീസിൽ നിന്നിറങ്ങുന്നത് അസമയത്താകുമെങ്കിലും അവശ്യം വേണ്ട
സമയങ്ങളിൽ കുടുംബത്താേടൊപ്പം ചെലവഴിക്കാൻ കഴിയുന്നു എന്ന മേന്മയാണിവർ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഒപ്പം ഓഫീസിലേക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും തിരക്കുള്ള സമയത്ത് വാഹനമാേടിക്കുന്നതിലെ ടെൻഷൻ ഒഴിവാക്കാനും കഴിയും.
രാവിലെ എട്ടുമണിമുതൽ വൈകിട്ട് ആറരവരെയുളള സമയത്തിനിടയിലാണ് യോജിച്ച എട്ടുമണിക്കൂർ ജോലിചെയ്യേണ്ടത്. ദുബായിലെയും യുഎഇയിലെയും ജനസംഖ്യ അടുത്തിടെ കാര്യമായ തോതിൽ കൂടിയിട്ടുണ്ട്.
പ്രവാസികൾ വൻതോതിൽ എത്തുന്നതും ഇതിനൊരു കാരണമാണ്. ജനസംഖ്യ വർദ്ധിച്ചതോടെ ട്രാഫിക്കും ഗണ്യമായി കൂടിയിട്ടുണ്ട്.
രണ്ടുവർഷം മുമ്പുള്ള കണക്കുമായി തട്ടിച്ചുനോക്കുമ്പോൾ ഓഫീസിലെത്താനായി ജീവനക്കാർ ഇരട്ടിയിലധികം സമയം ചെലവാക്കേണ്ടിവരുന്നു. ഇത് അവരുടെ തൊഴിൽ ജീവിത സന്തുലിതാവസ്ഥയെയും മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു.
ഇങ്ങനെയുണ്ടാകുന്നത് തങ്ങളുടെ ഉൽപ്പാദന ക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നു എന്ന് വ്യക്തമായതിനാലാണ് സൗജന്യങ്ങൾ അനുവദിക്കാൻ കമ്പനികൾ തയ്യാറാകുന്നത്. കൂടുതൽ സമയം ഗതാഗതക്കുരുക്കിൽ അകപ്പെടുന്നത് മാനസിക പ്രശ്നങ്ങൾക്കും അതിലൂടെ രോഗങ്ങൾക്കും കാരണമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]