പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനത്തെ വരിഞ്ഞുമുറുക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം മൗനം പാലിക്കുകയാണെന്നാണ് വിമര്‍ശനം. ദിവസവും സര്‍ക്കാരിനെ അപമാനിക്കുന്നത് നിര്‍ത്തി പ്രതിപക്ഷ നേതാവ് വസ്തുതാപരമായി സംസാരിക്കണമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.(KN Balagopal against VD Satheesan)
നികുതി പിരിവ് വര്‍ധിച്ചത് കഴിഞ്ഞ രണ്ട് വര്‍ഷമാണ്. എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിക്കുന്നത്? ഒരു കര്‍ഷകനെയും സര്‍ക്കാര്‍ പണയം വയ്ക്കുന്നില്ല. സര്‍ക്കാരാണ് കര്‍ഷകര്‍ക്ക് പണം നല്‍കുന്നതെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രം പ്രതിപക്ഷ സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പിആര്‍എസ് വായ്പയുടെ പേരില്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച ധനമന്ത്രി അടിസ്ഥാന വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ല എന്നതാണ് കേന്ദ്ര നയമെന്ന് കുറ്റപ്പെടുത്തി. കേന്ദ്രം അര്‍ഹമായ പണം തരാത്തതിനാല്‍ ശമ്പളം ഉള്‍പ്പെടെ മുടങ്ങേണ്ട സ്ഥിതിയിലേക്കെത്തി. കേന്ദ്രം തരാനുള്ള പണത്തിന്റെ പകുതി തന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാകുമെന്നും അദ്ദേഹം 24നോട് പറഞ്ഞു.
Read Also: സിബിൽ സ്കോർ കേന്ദ്ര സർക്കാർ നയം; പിആർഎസ് വായ്പ കൃത്യമായി അടയ്ക്കുന്നുണ്ട്; ഇ പി ജയരാജൻ
സംസ്ഥാന സര്‍ക്കാരിനെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കേരളം ഉള്‍പ്പെടെയുള്ള ബിജെപി ഇതര സംസ്ഥാനങ്ങളെ അവഗണിക്കുന്നു. അര്‍ഹമായ കടമെടുക്കാനുള്ള അനുമതി പോലും നിഷേധിക്കുന്നു. വിതരണം ചെയ്ത പല മേഖലയിലെയും പണം ഇനിയും കേന്ദ്രം തന്നിട്ടില്ല. അര്‍ഹതപ്പെട്ട പണം ലഭിക്കാന്‍ കേന്ദ്രത്തിനെതിരെ കേരളം നിയമപോരാട്ടത്തിന് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights: KN Balagopal against VD Satheesan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]