
ആവശ്യാനുസരണം മദ്യം എത്തിച്ചു കൊടുക്കും; ഒൻപത് കുപ്പി മദ്യവുമായി 54കാരൻ പിടിയിൽ
സ്വന്തം ലേഖകൻ
തൃശൂർ:ആവശ്യാനുസരണം മദ്യം എത്തിച്ചുകൊടുത്ത 54കാരനെ ഞായറാഴ്ച ഇരിഞ്ഞാലക്കുടയിൽ പോലീസ് പിടികൂടി. ആലക്കത്തറയിൽ സിഐ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തപ്പോൾ സുനിൽകുമാറിന്റെ കൈവശം ഒമ്പത് കുപ്പി മദ്യമുണ്ടായിരുന്നു.
ഇരിങ്ങാലക്കുട ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പരിധിയിൽ സുനിൽകുമാർ അനധികൃതമായി മദ്യം വിതരണം ചെയ്യുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാളെ നിരീക്ഷണത്തിലാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]