തിരുവനന്തപുരം∙ ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) അന്വേഷണം പൂര്‍ത്തിയായ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നു
. അന്വേഷണത്തിനു മുന്നേ വിധി എഴുതേണ്ട
കാര്യമില്ല. അന്വേഷണത്തെ എതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകാന്‍ പാടില്ല.
അന്വേഷണം കഴിഞ്ഞ് ആരൊക്കെ ജയിലില്‍ പോകുമെന്ന് അപ്പോള്‍ നോക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമന വിഷയത്തില്‍ എന്‍എസ്എസിന് അനുകൂലമായി വന്ന സുപ്രീം കോടതി വിധി എല്ലാ മാനേജ്മെന്റുകള്‍ക്കും ലഭ്യമാക്കാന്‍ നിയമനടപടി സ്വീകരിക്കാന്‍ ഇന്നു ചേര്‍ന്ന യോഗം തീരുമാനിച്ചു. സുപ്രീം കോടതി അനുമതിയോടെ അതു നടപ്പാക്കും.
എല്ലാവരുടെയും ആവശ്യം പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുനമ്പം വിഷയത്തില്‍ ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചു.
റിപ്പോര്‍ട്ട് പരിശോധിച്ച് തുടര്‍നടപടികള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്തു തീരുമാനിക്കും.
നവകേരള വികസനം സംബന്ധിച്ച് വിപുലമായ പഠനം നടത്താന്‍ സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സന്നദ്ധ സേനാംഗങ്ങള്‍ ജനങ്ങള്‍ക്കടുത്ത് അടുത്തെത്തി പഠനം നടത്തും.
അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. തുടര്‍ന്ന് വിശദമായ പഠന റിപ്പോര്‍ട്ട് തയാറാക്കി ക്രോഡീകരിച്ച് ഭാവിയില്‍ നാടിന്റെ പുരോഗതി എങ്ങനെയാകണം എന്ന രൂപരേഖ ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വികസിത രാജ്യങ്ങളിലെ ജീവിതനിലവാരം കേരളത്തില്‍ ഉറപ്പാക്കുകയാണ് ലക്ഷ്യം. വികസന നേട്ടങ്ങളുടെ ഗുണഫലം എല്ലാ വിഭാഗങ്ങള്‍ക്കും ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]