കുവൈത്ത് സിറ്റി: കുവൈറ്റിലെ സാൽമി മരുഭൂമിയിൽ നിന്നും പഴകിയ ബോംബ് കണ്ടെടുത്തു. മരുഭൂമിയിൽ ഏകദേശം 30 മീറ്റർ ഉള്ളിലായി സംശയാസ്പദമായ ഒരു വസ്തു കണ്ടതായി പൗരൻ നൽകിയ വിവരത്തെ തുടർന്നാണ് ജഹ്റ സുരക്ഷാ പട്രോളിംഗ് സംഘം സ്ഥലത്തെത്തിയത്.
ഉദ്യോഗസ്ഥർ ഉടൻ തന്നെ പ്രദേശം വളഞ്ഞ് സ്ഫോടകവസ്തുവിന് ചുറ്റും സുരക്ഷാ വലയം തീർത്തു. ഇറാഖ് അധിനിവേശ കാലത്ത് ഉപേക്ഷിക്കപ്പെട്ട
സ്ഫോടകവസ്തുവാണ് ഇതെന്ന് പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിച്ചു. തുടർന്ന്, ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി സ്ഫോടകവസ്തു സുരക്ഷിതമായി നിർവീര്യമാക്കി.
കണ്ടെത്തിയത് പൊട്ടിത്തെറിക്കാൻ ശേഷിയുള്ള ഒരു ഹാൻഡ് ഗ്രനേഡ് ആയിരുന്നുവെന്ന് സുരക്ഷാ കേന്ദ്രങ്ങൾ അറിയിച്ചു. പട്രോളിംഗ് സംഘത്തിന്റെ സമയോചിതമായ ഇടപെടൽ വലിയ അപകടം ഒഴിവാക്കിയതായി അധികൃതർ വ്യക്തമാക്കി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]