
ദില്ലി: വീണ്ടും ദില്ലി പോലീസിന്റെ ലഹരി വേട്ട. 5000 കോടി രൂപയുടെ കൊക്കെയിൽ പിടികൂടി. ഗുജറാത്ത് പോലീസും ദില്ലി പോലീസും സംയുക്തമായിട്ടാണ് ഓപ്പറേഷൻ നടത്തിയത്. തായ്ലാൻഡിൽ നിന്ന് ദില്ലിക്ക് എത്തിക്കാൻ കൊണ്ടുവന്ന 518 കിലോഗ്രാം കൊക്കെയിനാണ് ഗുജറാത്തിൽ വച്ച് പിടികൂടിയത്.
രണ്ടാഴ്ചക്കിടെ 13,000 കോടി രൂപയുടെ ലഹരി മരുന്നാണ് ദില്ലി പോലീസ് പിടികൂടിയത്. 1289 കിലോ കൊക്കെയിൻ രണ്ടാഴ്ചക്കിടെ പിടിച്ചെടുത്തു. രമേഷ് നഗറിൽ നിന്നാണ് നേരത്തെ മയക്കുമരുന്ന് പിടികൂടിയത്. ദില്ലി പൊലീസിന്റെ പ്രത്യേക സെൽ ജിപിഎസ് വഴി മയക്കുമരുന്ന് വിതരണക്കാരനെ കണ്ടെത്തുകയായിരുന്നു. എന്നാൽ പ്രതികൾ ലണ്ടനിലേക്ക് രക്ഷപ്പെട്ടു. നേരത്തെ 5,600 രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്ത അതേ സംഘത്തിന്റേതാണ് ഈ പിടികൂടിയ കൊക്കെയ്നെന്നും പൊലീസ് പറയുന്നു.
‘പശുത്തൊഴുത്തിൽ കിടന്നാൽ ക്യാൻസർ മാറും’; ജന്മദിനവും വിവാഹ വാർഷികവും ഗോശാലകളിൽ ആഘോഷിക്കണമെന്നും യുപി മന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]