
ഹാംബർഗ്: സ്കൂൾ കെട്ടിട നിർമാണത്തിനിടെ ബോംബ് കണ്ടെത്തിയതോടെ ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു. രണ്ടാം ലോക മഹായുദ്ധ കാലത്തെ ബോംബാണ് പ്രൈമറി സ്കൂളിന്റെ നിർമ്മാണ പ്രവർത്തനത്തിനിടെ കണ്ടെത്തിയത്. ജർമനിയിലെ ഹാംബർഗിലെ സ്റ്റെർൺഷാൻസെ ജില്ലയിലാണ് സംഭവം.
അയ്യായിരത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. 300 മീറ്റർ ചുറ്റളവിലെ റെസ്റ്റോറന്റുകളും ബാറുകളും ഒഴിപ്പിച്ചു. 500 മീറ്റർ പരിധിയിൽ താമസിക്കുന്നവരോട് പുറത്തിറങ്ങരുതെന്നും ജനലുകളും വാതിലുകളും അടച്ചിടണമെന്നും നിർദേശിച്ചു. പ്രദേശത്ത് ഒരു റെയിൽവെ സ്റ്റേഷനുമുണ്ട്. കുറച്ചുനേരം ട്രെയിൻ ഗതാഗതത്തെ ബാധിച്ചു.
ബോംബ് നിർവീര്യമാക്കൽ അര മണിക്കൂർ കൊണ്ട് പൂർത്തിയാക്കിയതായി അഗ്നിശമനസേന അറിയിച്ചു. പ്രാദേശിക സമയം ശനിയാഴ്ച രാത്രി 10 മണിയോടെയാണ് നിർവീര്യമാക്കൽ പൂർത്തിയായത്. രണ്ടാം ലോക മഹായുദ്ധ കാലത്തെ യുദ്ധോപകരണങ്ങൾ കണ്ടെത്തുന്നത് ജർമ്മനിയിൽ സാധാരണമാണ്. കണ്ടെത്തുമ്പോൾ വിദഗ്ധ സംഘം അവ നിർവീര്യമാക്കുകയാണ് പതിവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]