
മലയാളികളുടെ പ്രിയതാരമാണ് മിയ ജോർജ്. കാലങ്ങളായുള്ള അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായി ഒട്ടനവധി സിനിമകൾ മിയ മലയാളികൾക്ക് സമ്മാനിച്ചു കഴിഞ്ഞു. വിവാഹ ശേഷവും അഭിനത്തിൽ സജീവമായി തുടരുന്ന മിയയുടെ പുതിയ ലുക്ക് ശ്രദ്ധനേടുകയാണ്.
പുതിയ ലുക്കില്‍ മിയ. വൈറ്റ് ചുരിദാറാണ് മിയയുടെ വേഷം. അതിനൊത്ത സിമ്പിൾ മേക്കപ്പും ഓർണമെൻസും താരം ധരിച്ചിട്ടുണ്ട്.
റാഫേലിൻ്റെ സിൽവർവിംഗ്സ് യാത്രാ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് മിയ.
12 വിദ്യാർത്ഥികൾക്ക് സൗജന്യ വിദേശ വിദ്യാഭ്യാസം നൽകുന്ന പരിപാടിയാണ് റാഫേലിൻ്റെ സിൽവർവിംഗ്സ്.
അല്ഫോണ്സാമ്മ എന്ന സീരിയലിൽ പ്രധാന കഥാപാത്രമായി എത്തിയാണ് മിയ ജനശ്രദ്ധനേടുന്നത്.
ചെറു റോളുകളില്‍ തുടങ്ങിയ മിയ ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. മെമ്മറീസ്, പാവാട, വിശുദ്ധൻ എന്നീ സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങൾ.
ജയ് മഹേന്ദ്രന് എന്ന വെബ്സീരീസ് ആണ് മിയയുടേതായി ഒടുവിൽ റിലീസ് ചെയ്തത്. സൈജു കുറുപ്പ് ആണ് നായകൻ. സോണി ലിവിൽ സ്ട്രീമിംഗ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]