വാഷിങ്ടൻ ∙ അൽ ഖായിദ തലവൻ ഉസാമ ബിൻ ലാദന് അഭയം നൽകിയതു
അവിടെയാണു ലാദൻ വധിക്കപ്പെട്ടതെന്നുമുള്ള യാഥാർഥ്യം തിരുത്താനാകില്ലെന്നും
. ഐക്യരാഷ്ട്ര സംഘടന രക്ഷാസമിതിയിലാണ് പാക്കിസ്ഥാനെതിരെ ഇസ്രയേൽ ആഞ്ഞടിച്ചത്.
അതിർത്തി കടന്ന് ഖത്തർ, ഗാസ, സിറിയ, ലബനൻ, ഇറാൻ, യമൻ എന്നിവിടങ്ങളിൽ ഇസ്രയേൽ നടത്തിയ ആക്രമണം രാജ്യാന്തര നിയമങ്ങൾ ലംഘിച്ചാണെന്ന പാക്ക് പ്രതിനിധിയുടെ പരാമർശമാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്. ഇസ്രയേൽ ആക്രമണം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലായിരുന്നു ഇസ്രയേൽ പ്രതിനിധിയുടെ പരാമർശം.
‘‘ലാദനെ വധിച്ചപ്പോൾ, വിദേശമണ്ണിൽ ഭീകരനെ ഉന്നമിട്ടത് എന്തിനെന്ന് യുഎസിനുനേരെ ചോദ്യമുയർന്നില്ല.
പകരം, ഭീകരനു പാക്കിസ്ഥാൻ എന്തിന് അഭയമൊരുക്കി എന്നായിരുന്നു ചോദ്യം. ലാദനു പരിരക്ഷ ഉണ്ടായിരുന്നില്ല.
ഹമാസിനു പരിരക്ഷ ഉണ്ടാകുകയുമില്ല’’– ഇസ്രയേൽ പ്രതിനിധി ഡാനി ഡാനൻ പറഞ്ഞു. ഹമാസ് നടത്തിയ ഒക്ടോബര് ഏഴിലെ ആക്രമണത്തെ യുഎസിലെ 9 /11 ഭീകരാക്രമണവുമായി ബന്ധപ്പെടുത്തിയാണ് ഡാനി ഡാനൻ സംസാരിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]