ഹൈദരാബാദ് ∙ സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം സുജാത (പൊതുല പത്മാവതി – 62) തെലങ്കാന
മുൻപാകെ കീഴടങ്ങി. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും സർക്കാരിന്റെ പുനരധിവാസ പദ്ധതിയിൽ താൽപര്യം പ്രകടിപ്പിച്ചുമാണ് കീഴടങ്ങലെന്ന് തെലങ്കാന ഡിജിപി ജിതേന്ദർ അറിയിച്ചു.
2011ൽ ബംഗാളിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നേതാവ് കോടേശ്വർ റാവുവിന്റെ (കിഷൻജി) ഭാര്യയാണ് സുജാത.
ഛത്തീസ്ഗഡിലെ ദണ്ഡകാരണ്യ സ്പെഷൽ സോൺ കമ്മിറ്റിക്കു കീഴിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങൾക്കായുള്ള റവല്യൂഷനറി പീപ്പിൾസ് കമ്മിറ്റികളുടെ (ജനത സർക്കാർ) ചുമതലക്കാരിയായിരുന്നു, 43 വർഷമായി മാവോയിസ്റ്റ് പ്രവർത്തകയായ സുജാത.
ഒരു മകളുണ്ട്. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്കുള്ള 25 ലക്ഷം രൂപ സുജാതയ്ക്ക് കൈമാറി.
പ്രമുഖ നേതാക്കളടക്കം 404 മാവോയിസ്റ്റുകളാണ് ഇതുവരെ തെലങ്കാന പൊലീസിനു മുൻപാകെ കീഴടങ്ങിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]